അനുബന്ധ വാര്‍ത്തകള്‍
- റെയിന്‍ബോ ഷര്‍ട്ട് ധരിച്ചതിന് ഖത്തര്‍ തടഞ്ഞുവച്ച അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് മരിച്ചു
- ചൈന 53 ഓളം രാജ്യങ്ങളില്‍ നൂറോളം രഹസ്യ പോലീസ് സ്റ്റേഷനുകള്‍ തുറന്നതായി റിപ്പോര്‍ട്ട്
- കൊറിയയിൽ അവിവാഹിതരാകുന്ന യുവാക്കളുടെ എണ്ണം ഉയരുന്നു, 2050 ഓടെ അഞ്ചിൽ രണ്ടുപേർ അവിവാഹിതരാകുമെന്ന് കണക്കുകൾ
- എരിവുള്ള ഭക്ഷണം കഴിച്ച് ചുമച്ച യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടി!
- വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റം: പുതുക്കിയ ക്രിമിനല്‍ കോഡ് ഇന്ന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും
ചൈനയെ പിടിവിടാതെ കൊറോണ; ബെയ്ജിങ്ങില്‍ പകുതിയിലധികം കടകള്‍ അടഞ്ഞു കിടക്കുന്നു
ചൈനയെ പിടിവിടാതെ കൊറോണ. ബെയ്ജിങ്ങില്‍ ഇന്നും പകുതിയിലധികം കടകള്‍ അടഞ്ഞു കിടക്കുന്നു. പുതിയതായി ആയിരക്കണക്കിന് ആളുകള്‍ക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. കര്‍ശനമായ കൊറോണ നിയന്ത്രണങ്ങളാണ് ചൈന നടപ്പിലാക്കിയിരുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ കൊറോണ കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങളില്‍ പോലീസിനെ ഉപയോഗിച്ച് കര്‍ശന ലോക്ക് ഡൗണ്‍ നടപ്പിലാക്കുകയായിരുന്നു ചൈന.
കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധം കടുത്തതോടെ ചൈനീസ് ഭരണകൂടം നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയായിരുന്നു. പിന്നാലെ രോഗവ്യാപനം രൂക്ഷമായി വീണ്ടും കടകള്‍ അടച്ചു പൂട്ടാന്‍ ജനം നിര്‍ബന്ധിതരായത്.