ചൈന 53 ഓളം രാജ്യങ്ങളില്‍ നൂറോളം രഹസ്യ പോലീസ് സ്റ്റേഷനുകള്‍ തുറന്നതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (17:26 IST)
ചൈന 53 ഓളം രാജ്യങ്ങളില്‍ നൂറോളം രഹസ്യ പോലീസ് സ്റ്റേഷനുകള്‍ തുറന്നതായി റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളുടെ പിന്തുണയോടെയാണ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിച്ചിരിക്കുന്നത് എന്നാണ് വിവരം. ഈ സ്റ്റേഷനുകള്‍ എല്ലാം ബീജിംഗ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. സെപ്റ്റംബറില്‍ സ്‌പെയിനിലെ മാഡ്രിഡ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ സേഫ് ഗാര്‍ഡ് ഡിഫന്‍ഡേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടാതെ ചൈന 48 അധികം പോലീസ് സ്റ്റേഷനുകള്‍ കൂടി നടത്തുന്നതിന്റെ തെളിവുകള്‍ കൂടി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. യൂറോപ്പിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സുരക്ഷാക്രമീകരണങ്ങള്‍ ഉപയോഗിച്ച് വ്യവസായികളായ ചൈനീസ് പൗരന്മാരെ നിരീക്ഷിക്കാനും രാജ്യാന്തരതലത്തില്‍ ചൈനയുടെ സാന്നിധ്യം അറിയിക്കാനും ആണ് ഈ നീക്കങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :