കൊച്ചി ബിനാലെയ്ക്ക് ഇന്ന് തുടക്കം

സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റുകള്‍ പ്രദര്‍ശനവേദിയിലെ കൗണ്ടറിലും ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും

രേണുക വേണു| Last Modified തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (08:55 IST)

കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തിങ്കളാഴ്ച തിരിതെളിയും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗഡില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോവിഡ് മൂലം 2020 ല്‍ മുടങ്ങിയ ബിനാലെയാണ് രണ്ടുവര്‍ഷത്തിനുശേഷം നടക്കുന്നത്. ഏപ്രില്‍ 10 വരെ ബിനാലെ നീളും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനു ഉണ്ടാകും. സന്ദര്‍ശകര്‍ക്കുള്ള ടിക്കറ്റുകള്‍ പ്രദര്‍ശനവേദിയിലെ കൗണ്ടറിലും ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 50 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 100 രൂപയും മറ്റുള്ളവര്‍ക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഒരാഴ്ച തുടര്‍ച്ചയായി പ്രദര്‍ശന നഗരി സന്ദര്‍ശിക്കാനുള്ള ടിക്കറ്റിനു 1000 രൂപയാണ്. മാസനിരക്ക് 4000 രൂപ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :