1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Indonesia New Law

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റം: പുതുക്കിയ ക്രിമിനല്‍ കോഡ് ഇന്ന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

Indonesia New Law
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാക്കിയുള്ള പുതുക്കിയ ക്രിമിനല്‍ കോഡ് ഇന്ന് ഇന്തോനേഷ്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ കരടുരേഖ അംഗീകരിച്ചതിനു പിന്നാലെയാണ് പാര്‍ലമെന്റില്‍ നിയമത്തെ അവതരിപ്പിക്കുന്നത്. പ്രസിഡണ്ടിനെ അപമാനിക്കല്‍, ദേശീയ കാഴ്ചപ്പാടിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ തുടങ്ങിയവ ക്രിമിനല്‍ കുറ്റമാക്കിയാണ് ഭേദഗതി. വിവാഹേതര ലൈംഗികബന്ധത്തിന് ഒരു വര്‍ഷം വരെയാണ് തടവ്.
 
എന്നാല്‍ പുതിയ ക്രിമിനല്‍ കോഡ് ജനാധിപത്യവിരുദ്ധവും പൗരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും ആണെന്ന് വ്യാപകമായ വിമര്‍ശനം ഉണ്ട്. 2019 നിയമം പാര്‍ലമെന്റില്‍ എത്തിയിരുന്നെങ്കിലും രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
അടുത്ത ലേഖനം
ഗുരുവായൂരില്‍ അന്നദാനത്തിന് ഒന്നരക്കോടി രൂപ നല്‍കി മുകേഷ് അംബാനി