അനുബന്ധ വാര്‍ത്തകള്‍
- US Visa Policy: ചൈനീസ് വിദ്യാർഥികളുടെ വിസ കൂട്ടത്തോടെ റദ്ദാക്കാൻ യു എസ്, അപേക്ഷകളിൽ ഇനി മുതൽ കർശനപരിശോധന
- ട്രംപ് വിരുദ്ധനാണോ?, അമേരിക്കൻ സ്വപ്നങ്ങൾ ഉപേക്ഷിച്ചേക്കു, വിദേശ വിദ്യാർഥികളുടെ വിസയ്ക്ക് സോഷ്യൽ മീഡിയ പരിശോധന കർശനമാക്കുന്നു
- വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകം, ഇന്ത്യയിലെ 6 സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് പ്രവേശനം നിഷേധിച്ച് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റികൾ
- ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല
- പാകിസ്ഥാനിൽ ബലൂചിസ്ഥാൻ നാഷണൽ പാർട്ടി പരിപാടിക്കിടെ ചാവേർ സ്ഫോടനം, 11 പേർ കൊല്ലപ്പെട്ടു
വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ
വിസ കാലാവധി കഴിഞ്ഞും വിദേശ വിദ്യാര്‍ഥികള്‍ രാജ്യത്ത് തുടരുന്നതിനും അഭയം തേടുന്നതിനുമെതിരെ മുന്നറിയിപ്പ് നല്കി ബ്രിട്ടണ്. ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ നേരിട്ട് സന്ദേശം അയച്ചുതുടങ്ങിയത്. ആഭ്യന്തര മന്ത്രി ഇവൈറ്റ് കൂപ്പറാണ് ഈ വിവരം പാര്‍ലമെന്റിനെ അറിയിച്ചത്.
വിദ്യാര്‍ഥികള്‍ വിസ ദുരുപയോഗം ചെയ്യുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ ഈ വര്‍ഷം ആദ്യം ധവളപത്രം ഇറക്കിയിരുന്നു. നിലവിലെ അവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള പ്രായോഗിക നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മാത്റാജ്യത്തേക്ക് തിരിച്ചുപോകാന്‍ തടസ്സമില്ലാത്തവര്‍ പോലും വിസ തീരാരാകുമ്പോള് ബ്രിട്ടനില്‍ അഭയം തേടുന്ന പ്രവണതയാണുള്ളതെന്നും ഓരോ വര്‍ഷവും 15,000 വിദ്യാര്‍ഥികള്‍ ഇത്തരത്തില്‍ അപേക്ഷിക്കാറുണ്ടെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.
അടുത്ത ലേഖനം