US Visa Policy: ചൈനീസ് വിദ്യാർഥികളുടെ വിസ കൂട്ടത്തോടെ റദ്ദാക്കാൻ യു എസ്, അപേക്ഷകളിൽ ഇനി മുതൽ കർശനപരിശോധന

2024ല്‍ യുഎസില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു ചൈന.

US visa revocation Chinese students,Chinese students visa ban USA,US China student visa news,USA to cancel Chinese student visas,US immigration policy China,student visa news USA China,ചൈനീസ് വിദ്യാർത്ഥികളുടെ യുഎസ് വിസ റദ്ദാക്കല്‍,യു എസ് വിസ നിരാകരണം
അഭിറാം മനോഹർ| Last Updated: വ്യാഴം, 29 മെയ് 2025 (17:51 IST)
US to Revoke Visa of Chinese students
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കുമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിസ റദ്ദാക്കുന്നതോടെ സുപ്രധാനമായ മേഖലകളില്‍ പഠിക്കുന്ന പല

വിദ്യാര്‍ഥികള്‍ക്കും തുടര്‍പഠനത്തിന്റെ അവസരം നഷ്ടമാകും.

പീപ്പിള്‍ റിപ്പബ്ലിക് ഓഫ് ചൈനയില്‍ നിന്നും ഹോങ്കോങ്ങില്‍ നിന്നും ഭാവിയില്‍ വരുന്ന എല്ലാ വിസകളും കൂടുതല്‍ കര്‍ശനമായി അമേരിക്ക ഇനി മുതല്‍ പരിശോധിക്കും. 2024ല്‍ യുഎസില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളില്‍ ഇന്ത്യയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്തായിരുന്നു ചൈന. അതേസമയം അമേരിക്കയുടെ പുതിയ നയങ്ങളോട് ചൈന പ്രതികരിച്ചിട്ടില്ല. ചൈനയ്ക്ക് മാത്രമാകില്ല അമേരിക്കയുടെ പുതിയ നയങ്ങള്‍ ബാധകമാവുക. ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളോട് എതിര്‍പ്പുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്കും അമേരിക്കയിലെ പഠനാവസരം ഇനി നഷ്ടമാകാന്‍ സാധ്യതയേറെയാണ്. ആന്റി സെമിറ്റിക്,പ്രോ പലസ്തീന്‍ രാഷ്ട്രീയമുള്ളവരെയാകും ഈ നടപടികള്‍ ഏറെയും ബാധിക്കുക.യുഎസ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാമെന്ന വാദമുയര്‍ത്തിയാണ് വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പ്രവേശനം അമേരിക്ക പരിമിതപ്പെടുത്തുന്നത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :