അനുബന്ധ വാര്ത്തകള്
- നിർമ്മാണ ചിലവ് ഉയരുന്നു, ജനുവരിമുതൽ റെനോ കാറുകൾക്ക് വില വർധിക്കും !
- ഹോട്ടലിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ പുകക്കുഴലിൽ കുടുങ്ങിക്കിടന്നത് രണ്ട് ദിവസം, ജീവൻ രക്ഷിക്കാൻ ഒടുവിൽ കള്ളൻ തന്നെ പൊലീസിനെ വിളിച്ചുവരുത്തി !
- ‘ലൂസിഫർ കാണാൻ അക്ഷമനായി കാത്തിരിക്കുന്നു‘; ടീസർ പുറത്തിറങ്ങിയതിനു പിന്നാലെ കരൺ ജോഹർ !
- വിൻഡോസ് 10 അപ്ഡേറ്റ് ചെയ്യുന്നതോടെ ഫയലുകൾ നഷ്ടമാകുന്നു, അപ്ഡേഷൻ മൈക്രോസോഫ്റ്റ് താൽകാലികമായി തടഞ്ഞു !
- മുളകുപൊടിയിൽ മായം ചേർത്തിട്ടുണ്ടോ എന്ന് വീട്ടിൽതന്നെ കണ്ടെത്താം !
അഞ്ച് മിനിറ്റുകൊണ്ടൊരു സിംപിൾ ചമ്മന്തി !
ദോശക്കൊപ്പം കൂട്ടാൻ പല തരത്തിലുള്ള ചമ്മന്തികൾ നമ്മൾ ഉണ്ടാക്കാറുണ്ട്, ചമ്മന്തിക്ക് നമ്മുടെ നാട്ടിൽ പഞ്ഞമില്ലല്ലോ. എന്നാൽ സമയം ഒട്ടുമില്ലെങ്കിൽ പെട്ടന്നു തയ്യാറക്കാവുന്ന ഒരു സിംപിൾ ചമ്മന്തിയുണ്ടാക്കാം. ഇതിന് ചേരുവകളും കുറവാണ്. പെട്ടന്നുതന്നെ ഉണ്ടാക്കി കഴിക്കുകയും ആവാം
ചമ്മന്തിക്ക് വേണ്ട ചേരുകകൾ
വലിയ ഉള്ളി - ഒന്ന് പൊടിയായി അരിഞ്ഞത്
മുളകുപൊടി - രണ്ട് ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു ടേബിൾ സ്പൂൺ
ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന വലിയ ഉള്ളിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ചതക്കുക. ശേഷം അൽപനേരം ഇത് മാറ്റിവക്കണം. ഉള്ളിയുടെ കുത്ത് മാറാനായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഇതിലേക്ക് മുളകുപൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്നുകൂടി ചതക്കുക. ശേഷം വെളിച്ച ചേർത്ത് നന്നായി മിക്സ് ചെയ്യുന്നതോടെ ചമ്മന്തി റെഡി. വേവിക്കാത്ത ചമ്മന്തി ഇഷ്ടമല്ലാത്തവർക്ക് ഇത് ചെറു ചൂടിൽ വാട്ടിയെടുക്കാവുന്നതാണ്.
അടുത്ത ലേഖനം