മുളകുപൊടിയിൽ മായം ചേർത്തിട്ടുണ്ടോ എന്ന് വീട്ടിൽതന്നെ കണ്ടെത്താം !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 13 ഡിസം‌ബര്‍ 2018 (14:50 IST)
ഇന്ന് മായം ചേർക്കാത്തതായി ഒന്നും വാങ്ങാൻ കിട്ടില്ല എന്നതാണ് വസ്തവം. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അത്രത്തോളം വിഷമയമാണ്.
മായം കണ്ടെത്താൻ ലാബ് പരിശോധനയെല്ലാം വേണം എന്നതിനാൽ ആരും ഇതിനെ കണ്ടതായി നടിക്കാറുമില്ല. എന്നാൽ ചില സാധനങ്ങളിൽ മായം ചേർത്തിട്ടുണ്ടൊ എന്ന് നമുക്ക് വിട്ടിൽ തന്നെ കണ്ടെത്താനാവും.

ഇത്തരത്തിൽ എളുപ്പത്തിൽ മായം കണ്ടെത്താൻ സാധിക്കുന്ന ഒന്നാണ് മുളകുപൊടി. നമ്മൾ കഴിക്കുന്ന ആഹാരങ്ങളിലെ പ്രധാന ചേരുവയായ മുളകുപൊടിയിൽ ധാരാളം മായങ്ങൾ കലർന്നാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത്. ഒരു ഗ്ലാസ് വെള്ളം മാത്രം മതി മുളകുപൊടിയിലെ മായം തിരിച്ചറിയാൻ.

ഒരു ഗ്ലാസിൽ വെള്ളം എടുക്കുക. അതിലേക്ക് മുളകുപൊടി ഒരു സ്പൂണിൽ എടുത്ത് പതിയെ വെള്ളത്തിൽ ഇടുക ഈസമയം മുളക് തരിതരിയായി വെള്ളത്തിനടിയിലേക്ക് ഊർന്നുപോവുകയാണ് എങ്കിൽ മുളകുപൊടി ശുദ്ധമാണ് എന്ന് മനസിലാക്കാം. മുളകുതരികൾ താഴേക്ക് ഊർന്നുപോകുന്നതിന്റെ കൂട്ടത്തിൽ വെള്ളത്തിൽ നിറം പടരുന്നുണ്ടെങ്കിൽ മുളകുപൊടിയിൽ മായവും നിറവും ചേർത്തിട്ടുണ്ടെന്ന് തിരിച്ചറിയണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :