നിർമ്മാണ ചിലവ് ഉയരുന്നു, ജനുവരിമുതൽ റെനോ കാറുകൾക്ക് വില വർധിക്കും !

സുമീഷ് ടി ഉണ്ണീൻ| Last Updated: വ്യാഴം, 13 ഡിസം‌ബര്‍ 2018 (17:19 IST)
കുറഞ്ഞ വിലയിൽ മികച്ച സൌകര്യങ്ങളുള്ള കാറുകൾ വിപണിയിൽ എത്തിച്ചാണ് റെനോ ഇന്ത്യൻ വിപണിയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയത്. എന്നാൽ പുതുവത്സരത്തിൽ കാറിന്റെ വിലയിൽ വർധനവ് വരുത്താൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. റെനോയുടെ എല്ലാ കാറുകളിലും ഒരു ശതമാനം വില വർധനവ് നടപ്പിലാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിർമ്മാണ ചിലവ് ഉയർന്നതാണ് വില വർധിപ്പിക്കാൻ കാരണം എന്നാണ് കമ്പനി നൽകുന്ന വിശദീകരണം. രൂപയുടെ വിനിമയ നിരക്കിൽ അടിക്കടി ഉണ്ടാകുന്ന തകർച്ചയും വിlലവർധനവിന് കാരണമാണ് എന്നും റെനോ വ്യക്തമാക്കി. ഇതോടെ ഓരോ കാറുകളിലും 4000 രൂപ മുതൽ 19,875 രൂപ വരെ വർധനവാണ് ഉണ്ടാവും.

ക്വിഡ് ഹാച്ച്ബാക്ക്, ലോഡ്ജി എംപിവി, ഡസ്റ്റര്‍ എസ്‌യുവി, ക്യാപ്ച്ചര്‍ ക്രോസ്ഓവര്‍ എന്നീ വാഹനങ്ങളാണ് റെനോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്ന വാഹനങ്ങൾ. എല്ലാ മോഡലുകളും ഇന്ത്യയിൽ മികച്ച നേട്ടം കൈവരിച്ചവയുമാണ് റെനോയുടെ ക്വിഡ് എന്ന ചെറു ഹാച്ച്ബാക് കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച വാഹനം എന്ന ഖ്യാതി നേടിയതാണ്. വിലവർധനവ് നടപ്പിലാക്കുന്നതിന് മുൻപായി മികച്ച ഓഫറുകളാണ് കമ്പനി ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :