ശ്രീനു എസ്|
Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (14:13 IST)
കുളി കഴിഞ്ഞ് കട്ടിയുള്ള തോര്‍ത്തുകൊണ്ട് മുടി കെട്ടിവയ്ക്കുന്നവരാണ് പലരും എന്നാല്‍ ഇത് മുടിക്ക് വലിയതോതില്‍ ദോഷം ചെയ്യും. കട്ടിയുള്ള ടവ്വലുകള്‍കൊണ്ട് മുടി കെട്ടിവയ്ക്കുമ്പോള്‍ മുടി പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇതിനായി കനം കുറഞ്ഞ തുണി ഉപയോഗിക്കാം.
കൂടാതെ ദിവസേന മുടിയില്‍ ഷാംപു ഉപയോഗിക്കുന്നവരില്‍ മുടി പൊട്ടിപ്പോകുന്നത് കാണാറുണ്ട്. ഇത് മുടിയെ വരണ്ടതാക്കും. കൂടാതെ ഷാംപു ഗുണനിലവാരം ഉള്ളതാണോയെന്ന് ഉറപ്പുവരുത്തണം. മുടിയില്‍ ആരോഗ്യ പ്രശ്‌നം ഉള്ളവരാണെങ്കില്‍ ഡോക്ടര്‍ കുറിച്ചുതരുന്ന ഷാംപു ഉപയോഗിക്കാം.