ഇന്ത്യയിലെ ഏറ്റവും വലിയ കിഡ്നി ഡയാലിസിസ് ആശുപത്രി ഗുരുധ്വാരയില്‍; ചികിത്സയും ആഹാരവും സൗജന്യം

ശ്രീനു എസ്| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (16:03 IST)
ഡല്‍ഹി സിഖ് ഗുരുധ്വാര മാനേജ്മെന്റിനു കീഴിലുള്ള ഗുരു ഹരികൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് കിഡ്നി ഡയാലിസിസ് ഹോസ്പിറ്റലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കിഡ്നി ഡയാലിസിസ് ആശുപത്രി. വൃക്ക രോഗികള്‍ക്ക് ചികിത്സ സൗജന്യമാണ് എന്നതാണ് ഈ ആശുപത്രിയുടെ പ്രത്യേകത. ചികിത്സയ്ക്ക് പുറമേ രോഗികള്‍ക്കും അവരുടെ കൂടെ ഉള്ളവര്‍ക്കും ആഹാരവും ഇവിടെ സൗജന്യമാണ്.

ഒരു ദിവസം 500 രോഗികള്‍ക്കുള്ള
ഡയാലിസിസിനും ഒരേ സമയം 100 പേരെ ചികിത്സിക്കാനും ഉള്ള സജ്ജീകരണമാണ് ഇവിടെ ഉള്ളത്. ചികിത്സ സൗജന്യമായതിനാല്‍ തന്നെ ബില്ലിങ് കൗണ്ടറും ഈ ആശുപത്രിയില്‍ ഇല്ല. ബില്ലിങ് കൗണ്ടറിനു പകരം രജിസ്ട്രേഷന്‍ കൗണ്ടര്‍ ആണിവിടെ ഉള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :