ശ്രീനു എസ്|
Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (15:23 IST)
നിരവധി ഔഷധ ഗുണങ്ങള്‍ ഉള്ള ആഹാര പദാര്‍ത്ഥമാണ് വെളുത്തുള്ളി. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും വെളുത്തുള്ളി ഉത്തമമാണ്. ചര്‍മ സംരക്ഷണത്തിനും ഓര്‍മ ശക്തി കൂട്ടാനും വെളുത്തുള്ളി നല്ലതാണ്.
ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് വെളുത്തുള്ളി. വെളുത്തുള്ളിയിലെ സള്‍ഫറിനെ രക്തക്കുഴലുകള്‍ വികസിക്കാനാവശ്യമായ ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകമാക്കുന്നു. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. കൂടാതെ ബാക്ടീരിയ, ഫംഗസ് എന്നിവയെ ചെറുക്കാന്‍ പഴയകാലം മുതല്‍ തന്നെ വെളുത്തുള്ളി ഉപയോഗിക്കുന്നുണ്ട്.