ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കാറുണ്ടോ?
ആർത്തവ സമയത്തെ വേദന എത്രത്തോളം ഭീകരമാണെന്ന് നമുക്കറിയാം. ആർത്തവം മാനസികമായും ശാരീരികമായും സ്ത്രീകളും തളർത്തുന്നു. എന്നാൽ ഭക്ഷണ കാര്യത്തിൽ അൽപ്പം ശ്രദ്ധ ചെലുത്തിയാൽ ആർത്തവ സമയത്തെ ശക്തമായ വേദനയ്ക്ക് ഒരുപരിധി വരെ പരിഹാരം കാണാം. അത് എന്തൊക്കെയാണെന്ന് നോക്കാം:
ധാരാളം വെള്ളം കുടിക്കുക
ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം മൂലമുള്ള തലവേദനയെ അകറ്റി നിർത്താൻ വെള്ളം കുടി ഒരു പരിധി വരെ സഹായിക്കും.
വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയ പഴങ്ങൾ ആർത്തവ സമയത്ത് കഴിക്കുക. തണ്ണിമത്തൻ, വെള്ളരി എന്നിവ ആർത്തവ സമയത്ത് കഴിക്കണം.
ഇലക്കറികൾ കഴിക്കണം
ശക്തമായ രക്തം പോകലിനെ തുടർന്ന് ആർത്തവ സമയത്ത് ശരീരവേദനയും തലകറക്കവും അനുഭവപ്പെട്ടേക്കാം. ധാരാളം ഇലക്കറികൾ കഴിക്കുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാം. ചീര, ബ്രൊക്കോളി, കോളിഫ്‌ളവർ, കാബേജ് തുടങ്ങിയവ ശരീരത്തിലെ അയേണിന്റെയും മഗ്നീഷ്യത്തിന്റെ സ്വാധീനം നിലനിർത്തുന്നു.
ഇഞ്ചിച്ചായ
ശരീര പേശികളുടെ സമ്മർദ്ദം കുറയാൻ ആർത്തവ സമയത്ത് ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണ്. പ്രോട്ടീൻ ധാരാളം അടങ്ങിയ ചിക്കൻ ആർത്തവ സമയത്ത് കഴിക്കാവുന്നതാണ്. അയേൺ, ഒമേഗ 3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവ അടങ്ങിയ മത്സ്യം ഈ സമയത്ത് കഴിക്കാവുന്നതാണ്. അയേൺ, മഗ്നീഷ്യം എന്നിവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റുകളും ആർത്തവ സമയത്ത് കഴിക്കാം. ആർത്തവത്തിനു ശേഷമുള്ള യോനി അണുബാധ തടയാൻ നല്ല ബാക്ടീരിയയുടെ അളവ് ധാരാളം അടങ്ങിയ തൈര് ശീലമാക്കാവുന്നതാണ്.
ആർത്തവ സമയത്ത് ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ - ഉപ്പും മുളകും ധാരാളം ഇട്ടവ, കാപ്പി, മദ്യം, പഞ്ചസാര, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്. Also Read: ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു
