അനുബന്ധ വാര്‍ത്തകള്‍
- മുന്നറിയിപ്പ്: ഇന്നും നാളെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 2 -3 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യത
- ശോഭ സുരേന്ദ്രന് കഴക്കൂട്ടം നല്‍കുന്നതിനെ എതിര്‍ത്ത് കെ സുരേന്ദ്രന് രാജി ഭീഷണി മുഴക്കിയതായി ആരോപണം
- കെ മുരളീധരന് കോണ്‍ഗ്രസിലെ നട്ടെല്ലുള്ള നേതാവെന്ന് കെ സുരേന്ദ്രനും ഏത് മണ്ഡലത്തിലും ശക്തനെന്ന് ഉമ്മന്‍ ചാണ്ടിയും
- ന്യുമോണിയയെ തുടര്‍ന്ന് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
- രാജ്യത്തെ കൊവിഡ് വാക്സിനേഷന് മൂന്നു കോടിയോടടുക്കുന്നു
വേനല്‍ക്കാലം: ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം
കേരളത്തില്‍ ചിലയിടങ്ങളില്‍ പൊതുവെ ചൂട് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കേരളം ഉയര്‍ന്ന അന്തഃരീക്ഷ ആര്‍ദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാല്‍ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയര്‍ത്തുകയും സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.