1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. k surendran says about k muraleedharan

കെ മുരളീധരന്‍ കോണ്‍ഗ്രസിലെ നട്ടെല്ലുള്ള നേതാവെന്ന് കെ സുരേന്ദ്രനും ഏത് മണ്ഡലത്തിലും ശക്തനെന്ന് ഉമ്മന്‍ ചാണ്ടിയും

k surendran
കെ മുരളീധരന്‍ കോണ്‍ഗ്രസിലെ നട്ടെല്ലുള്ള നേതാവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയേയോ ഉമ്മന്‍ചാണ്ടിയേയോ പോലയല്ല കെ മുരളീധരനെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ നേമത്തെ മത്സരം ബിജെപിയും സിപിഎമ്മും തമ്മിലാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 
അതേസമയം ഏത് മണ്ഡലത്തിലും കെ മുരളീധരന്‍ ശക്തനെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. എംപി മാര്‍ നിയമസഭയില്‍ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കെ മുരളീധരന് ഇളവ് നല്‍കുന്നതുകൊണ്ട് ആരും പരാതിപ്പെടാന്‍ സാധ്യതയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അടുത്ത ലേഖനം
വാളയാറില്‍ വന്‍ മയക്കുമരുന്നുവേട്ട: 31 കാരന്‍ പിടിയില്‍