വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക
കുട്ടികൾ മുതൽ മുതിർന്നവർ വരെ പലരിലും കാണുന്ന ശീലമാണ് വായ തുറന്നുള്ള ഉറക്കം.വായ തുറന്ന് ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല, ഒരുപാട് ദോഷങ്ങളും ഉണ്ട്. കുട്ടികളിൽ വായ തുറന്ന് ഉറങ്ങുന്ന ശീലമുണ്ടെങ്കിൽ ചെറുപ്പത്തിൽ തന്നെ തിരുത്താൻ ശ്രമിക്കണം.
കൃത്യമായി മൂക്കിലൂടെ ശ്വാസോച്ഛാസം നടത്താൻ സാധിക്കാത്തവരാണ് വായ തുറന്ന് ഉറങ്ങുക. ഇവർക്ക് മൂക്കിൽ ദശയോ മൂക്കിന്റെ പാലത്തിനു വളവോ കാണപ്പെടും. അങ്ങനെയുള്ളവർ ഉറങ്ങുമ്പോൾ വായിലൂടെ ശ്വാസോച്ഛാസം നടത്താനാണ് ശ്രമിക്കുക. സൈനസിറ്റിസ് പ്രശ്നമുള്ളവരിൽ മൂക്കിന്റെ ഒരു ദ്വാരം ചിലപ്പോൾ അടഞ്ഞിരിക്കാം. അങ്ങനെ വരുമ്പോൾ വായിലൂടെ ശ്വാസോച്ഛാസം നടത്തേണ്ടിവരും.
വായിലൂടെ ശ്വാസോച്ഛാസം നടത്തുന്നത് പല്ലുകൾ പൊന്താൻ കാരണമാകും. ഉറങ്ങുന്ന സമയത്ത് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നത് വായിലൂടെ ആയിരിക്കും. ഇത് പല്ലുകൾക്കുമേൽ സമ്മർദ്ദം ഉണ്ടാക്കുന്നു. വായ തുറന്ന് ഉറങ്ങുന്നവരിൽ കൂർക്കംവലി കാണപ്പെടുന്നു. വായ തുറന്ന് ഉറങ്ങുന്നത് ശീലിച്ചാൽ കൂർക്കംവലി നിയന്ത്രിക്കാൻ സാധിക്കാതെ വരും. വായ തുറന്ന് ഉറങ്ങുന്നത് വായ്നാറ്റം ഉണ്ടാക്കും.
