1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Lack of Sleep could make you fat

ഉറക്കക്കുറവും ശരീരഭാരം വർധിക്കുന്നതും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ദിവസത്തിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായി ഉറങ്ങണം

Sleeping, fat, How Sleeping effects belly fat, Less Sleeping, Healthy Sleeping, ഉറക്കം കുറഞ്ഞാല്‍ ശരീരഭാരം കൂടും
അമിതവണ്ണവും കുടവയറും ആരോഗ്യത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് നമുക്ക് അറിയാമല്ലോ? അമിതമായി ഭക്ഷണം കഴിക്കുന്നത് മാത്രമല്ല നിങ്ങളുടെ ശരീരഭാരം വർധിക്കാൻ കാരണം. നിങ്ങളുടെ ഒരു ദിവസത്തെ ഉറക്കം ശരീരഭാരത്തെ നിയന്ത്രിക്കുമെന്ന് മനസിലാക്കുക. കൃത്യമായി ഉറക്കം ലഭിക്കാത്തവരിൽ അമിതവണ്ണവും കുടവയറും കാണപ്പെടുന്നു. 
 
ദിവസത്തിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ കൃത്യമായി ഉറങ്ങണം. ഉറക്കം കൃത്യമല്ലെങ്കിൽ അത് പൊണ്ണത്തടിയിലേക്ക് നയിക്കും. ഉറക്കം കൃത്യമല്ലെങ്കിൽ നിങ്ങളിൽ വിശപ്പ് രൂക്ഷമായി കാണപ്പെടും. ഇതേ തുടർന്ന് നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കും. ഉറക്കക്കുറവ് ഉള്ളവർ രാത്രി ഏറെ വൈകിയും ഭക്ഷണം കഴിക്കുന്ന ശീലത്തിനു അടിമകളാകും. 
 
സ്ഥിരമായ ഉറക്കക്കുറവ് ഹോർമോൺ ബാലൻസിനെ പ്രതികൂലമായി ബാധിക്കുന്നു. തൽഫലമായി വിശപ്പിനെയും മെറ്റാബോളിസത്തേയും സ്വാധീനിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം തടസ്സപ്പെടും. ഉറക്കം കുറയുമ്പോൾ കോർട്ടിസോൾ, ഇൻസുലിൻ എന്നീ ഹോർമോണുകൾ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെടും. ഇത് അമിത വണ്ണത്തിലേക്ക് നയിക്കുന്നു. രാത്രിയിലെ ഉറക്കം കൃത്യമായില്ലെങ്കിൽ അത് നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഉറക്കക്കുറവ് പ്രമേഹം അടക്കമുള്ള ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്നു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജീവിതശൈലി മാറ്റുന്നത് സ്വാഭാവികമായി പ്ലാക്ക് നീക്കം ചെയ്യാന്‍ സഹായിക്കുമോ, ഇക്കാര്യങ്ങള്‍ അറിയണം