അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 2,212 പേർക്ക് കൊവിഡ്, 5,037 രോഗമുക്തർ
- കറിയെച്ചൊല്ലി തർക്കം; കല്യാണപ്പന്തലിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്
- യുവതിയെ ഹെൽത്ത് ഇൻസ്പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന കേസ്: ലൈംഗിക ബന്ധം സമ്മതപ്രകാരം; യുവതിയ്ക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി
- 'നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള' പുതിയ പാർട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പൻ
- വാഹനത്തിൽ ഉണ്ടായിരുന്നത് നാലുപേർ, പണം ആവശ്യപ്പെട്ടു: ബിന്ദു
ചായയും കാപ്പിയുമെല്ലാം നല്ല ചൂടോടെ കുടിക്കുന്നവരാണോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !
ചൂട് കാലത്തും ചൂട് ചായ ഇഷ്ടപ്പെടുന്നവരുണ്ട്. എന്തെങ്കിലും കഴിക്കുകയാണെങ്കില്‍ നല്ല ചൂടോടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇത്തരക്കാര്‍. എന്നാല്‍ ഇത്തരം ചൂടുകീടിയ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നവര്‍ അതുമൂലമുണ്ടാകുന്ന ദോഷമെന്താണെന്ന് മനസിലാക്കുന്നില്ല. അമിതമായി ചൂടുള്ള പാനീയങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കഴിക്കുന്നതുമൂലം അന്നനാള ക്യാന്‍സറിനു വരെ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ചൂടു കൂടിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതിനു മുമ്പ് ഏതാനം നിമിഷം കാത്തിരിക്കുന്നത് നല്ലതാണെന്നാണ് പല പഠനങ്ങളിലും പറയുന്നത്.
തിളപ്പിച്ച് 4 മിനിറ്റ് കാത്തിരുന്ന ശേഷം മാത്രമേ ചായയും കാപ്പിയും ഉള്‍പ്പടെയുള്ള പാനീയങ്ങള്‍ കുടിക്കാവൂ. ലെഡ്, പരിസരമലീനീകരം തുടങ്ങി ക്യാന്‍സറിലേയ്ക്കു നയിച്ചേക്കാവുന്ന ക്ലാസ് 2 എ എന്ന പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിരിക്കുന്നത്. അന്നനാളത്തെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍.