കറിയെച്ചൊല്ലി തർക്കം; കല്യാണപ്പന്തലിൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (17:52 IST)
കൊല്ലം: ഒരു വിവാഹ ചടങ്ങിനിടെ കറിയെച്ചൊല്ലിയുണ്ടായ തർക്കമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ച. കറിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ വിവാഹ പന്തലിൽ വധൂവരൻമാരുടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. നമ്മുടെ കേരളത്തിൽ തന്നെയാണ് സംഭവം. വിവാഹത്തിൽ സദ്യ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിയ്ക്കുകയായിരുന്നു. സംഭവത്തിൽ സ്ത്രീകൾക്കുൾപ്പടെ പരിക്കേറ്റു. ഒടുവിൽ ആര്യങ്കാവ് പൊലീസ് എത്തിയതാണ് തല്ല് അവസാനിപ്പിച്ചത്. മദ്യപിച്ച് എത്തിയവരാണ് വിവാഹത്തിനിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്ന് ആര്യങ്കാവ് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടിയെങ്കിലും ഒന്നിച്ചുജീവിയ്ക്കാൻ വധുവും വരനും തിരുമാനിയ്ക്കുകയായിരുന്നു. ഇതോടെ കാര്യങ്ങൾ ശുഭമായി കലാശിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :