'നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള' പുതിയ പാർട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പൻ

വെബ്‌ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 22 ഫെബ്രുവരി 2021 (17:31 IST)
എൻസിപി പിളർത്തി യുഡിഎഫിലേയ്ക്ക് ചേക്കേറിയതിന് പിന്നാലെ പുതിയ പാർട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പൻ. നാഷണലിസ്റ്റ് കൊൺഗ്രസ്സ് കേരള (എൻസികെ) എന്നാണ് പുതിയ പാർട്ടിയുടെ പേര്. മാണി സി കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്, ബാബു കാർത്തികേയൻ വർക്കിങ് പ്രസിഡന്റാണ്. സുൽഫിക്കർ മയൂരിയും പി ഗോപിനാഥുമാണ് വൈസ് പ്രസിഡന്റുമാർ. സിബി തോമസാണ് പാർട്ടി ട്രഷറർ സ്ഥാനത്ത്. 11 ജില്ലാ പ്രസിഡന്റുമാരെയും പാർട്ടി പ്രഖ്യാപനവേളയിൽ തന്നെ പ്രഖ്യാപിച്ചു. എൻസികെയെ യുഡിഎഫിൽ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം യുഡിഎഫ് അംഗികരിയ്ക്കും എന്നാണ് പ്രതീക്ഷ. പാല ഉൾപ്പടെ മൂന്ന് സീറ്റുകൾ ആവശ്യപ്പെടും. യുഡിഎഫിൽ വരണമെങ്കിൽ കോൺഗ്രസ്സിൽ ചേരണമെന്ന് മുല്ലപ്പള്ളി പറഞ്ഞത് അദ്ദേഹത്തിന് എന്നോടുള്ള താൽപര്യംകൊണ്ടായിരിയ്ക്കും. ഘടകകക്ഷിയായി മാത്രമേ വരാൻ സധിയ്ക്കു എന്ന് മുല്ലപ്പള്ളിയോട് പറഞ്ഞിട്ടുണ്ട് എന്നും മാണി സി കാപ്പൻ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :