വാഹനത്തിൽ ഉണ്ടായിരുന്നത് നാലുപേർ, പണം ആവശ്യപ്പെട്ടു: ബിന്ദു

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 22 ഫെബ്രുവരി 2021 (16:22 IST)
തന്നെ തട്ടിക്കൊണ്ടുപ്പൊയത് സർണക്കടത്ത് സംഘമാണോ എന്ന് അറിയില്ല എന്ന് അക്രമികളിൽനിന്നും രക്ഷപ്പെട്ട ബിന്ദു. വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത് എന്നും, ഇവർ പണം ആവശ്യപ്പെട്ടു എന്നും ബിന്ദു പറഞ്ഞു. അക്രമകളെ കുറിച്ചുള്ള വിവരങ്ങൾ ബിന്ദു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടുമണിയൊടെ മാന്നാറിലെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ അക്രമികൾ പാലക്കാട് വടക്കാഞ്ചേയിൽ ഇറക്കിവിടുകയായിരുന്നു. അവശനിലയിലായ ബിന്ദു ഓട്ടോറിക്ഷ വിളിച്ചാണ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തിയത്.

തുടർന്ന് യുവതിയെ പൊലീസ് പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം ചെങ്ങന്നൂരിലേയ്ക്ക് കൊണ്ടുപോയി. ചെങ്ങന്നൂരിലാണ് കേസ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. സംഭവത്തിൽ പത്ത് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. സ്വർണക്കടത്ത് സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് പൊലീസിന്റെ നിഗമനം. ഗൾഫിൽ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായ ബിന്ദു നാലുദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. യുവതിയെ തട്ടിക്കൊണ്ടുപോകുന്നത് ചെറുത്ത വീട്ടുകാർക്ക് അക്രമികളുടെ മർദ്ദനത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :