1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Health Problems of lemon

നാരങ്ങ വില്ലനാകുന്നത് ഇങ്ങനെ, അറിയു !

വാർത്തകൾ
നമ്മൾ ദാഹം അകറ്റാൻ നാരങ്ങാ വെള്ളം കുടിയ്ക്കുന്നതാണ് മിക്കവർക്കും ഇഷ്ടം. ഉപ്പ്, പഞ്ചസാര അല്ലെങ്കിൽ ഇവ രണ്ടും ചേര്‍ത്തുമാണ് പലരും നാരങ്ങാ വെള്ളം കുടിക്കുന്നത്. സിട്രിക് ആസിഡാണ് നാരങ്ങയിൽ ഉള്ളത്. അടിക്കടിവരുന്ന ചെറിയ രീതിയിലുള്ള അസുഖങ്ങൾ മാറ്റാൻ നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ കഴിയും. നാരങ്ങാ വെള്ളം കുടിക്കുന്നതുകൊണ്ട് ആരോഗ്യകരമായ ഗുണങ്ങൾ നിരവധിയാണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. നാരങ്ങയുടെ അമിതമായ ഉപയോഗം മൂലം നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകും.
 
നാരങ്ങ കൂടുതലായി ഉപയോഗിക്കുന്നത് മൂത്രം അമിതപോയി പോകുന്നതിന് കാരണമാകുകയും ഇതുവഴി ശരീരത്തില്‍ നിന്നും അമിതമായി സോഡിയം നഷ്‌ടമാകുകയും ചെയ്യും. ഇതോടെ ആവശ്യമായ ജലത്തിന്റെ കുറവും ശരീരത്തെ ബാധിയ്ക്കും. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന തൈറാമിന്‍ എന്ന അമിനോ ആസിഡ് മൈഗ്രേന് കാരണമാകും. അമിനോ ആസിഡ് രക്തത്തെ അതിവേഗം തലച്ചോറിലേയ്ക്ക് എത്തിക്കും. ഇത് മൈഗ്രേന് വന്ദനയെ ട്രിഗർ ചെയ്തേയ്ക്കാം.
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 56ആരോഗ്യപ്രവര്‍ത്തകര്‍ക്ക്