വിചാരണ കോടതി മാറ്റേണ്ട സാഹചര്യമില്ല, നടിയുടെയും സർക്കാരിന്റെയും ഹർജി ഹൈക്കോടതി തള്ളി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (15:05 IST)
കൊച്ചി: നടി അക്രമിയ്ക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണം എന്ന നടിയുടെയും സർക്കാരിന്റെയും ഹർജികൾ ഹൈക്കോടതി തള്ളി. കേസിൽ തിങ്കളാഴ്ച മുതൽ വിചാരണ തുടരാം എന്നും ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ കൊടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഹൈക്കോടതിയിൽ സർക്കാരും അക്രമിയ്ക്കപ്പെട്ട നടിയും ഉന്നയിച്ചത്. എന്നാൽ ഈ വാദങ്ങൾ അംഗീകരിയ്ക്കാൻ ഹൈക്കോടതി തയ്യാറായില്ല.

തന്നെ അപമാനിയ്ക്കുന്ന തരത്തിൽ കോടതി പെറരുമാറി എന്നും, കൊടതി മുറിയിൽ പൊട്ടിക്കരയുന്ന അവസ്ഥ ഉണ്ടായി എന്നും നടി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു, മകൾ വഴി ദിലീപ് സ്വാധീനിയ്ക്കാൻ ശ്രമിച്ചു എന്ന മഞ്ജു വാര്യറുടെ മൊഴി രേഖപ്പെടുത്താൻ കോടതി വിസമ്മതിച്ചു, രഹസ്യ വിചാരണയിൽ വീഴ്ച വരുത്തി തുടങ്ങി ഗുരുതര ആരോപങ്ങൾ സർക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിചാരണ കോടതി മാറ്റേണ്ട സാഹചര്യമില്ല എന്നാണ് ഹൈക്കോടതി നിലപാട് സ്വീകരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :