ഭൂട്ടാനുള്ളിൽ സ്വന്തം ഗ്രാമമുണ്ടാക്കി ചൈന, ഇന്ത്യയുടെ ദോക്‌ലാം മേഖലയ്ക്ക് 9 കിലോമീറ്റർ മാത്രം അകലെ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (12:12 IST)
ഡല്‍ഹി: ഭൂട്ടാന്‍ മേഖലയ്ക്ക് രണ്ടുകിലോമീറ്ററിനുള്ളിൽ പുതിയ ഗ്രാമം നിര്‍മിച്ച്‌ ചൈന. 2017ല്‍ ഇന്ത്യ-ചൈനീസ് സംഘര്‍ഷമുണ്ടായ ദോക്‌ലാം പ്രദേശത്തിന് വെറും 9 കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ചൈനയിലെ സിജിടിഎന്‍ ന്യൂസിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്ത ചിത്രങ്ങളിലൂടെയാണ് ചൈന ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശത്തിനടുത്തായി ഗ്രാമം സ്ഥാപിച്ച വിവരം പുറത്തുവന്നത്.

ഭൂട്ടാൻ അതിർത്തിയിൽനിന്നും രണ്ടുകിലോമീറ്റർ മാത്രമാണ് ചൈനയുടെ പാങ്ദാ ഗ്രാമത്തിലേയ്ക്കുള്ള ദൂരം. ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയുള്ളതാണ് ചൈനയുടെ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കൻ ലഡക്കിൽ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് തൊട്ടുചേർന്ന് ചൈന ഗ്രാമം ഒരുക്കിയതായുള്ള വാർത്ത പുറത്തുവരുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :