360 പോയന്റുള്ള ഇന്ത്യയെ മറികടന്ന് വെറും 296 പോയന്റുമായി ഓസ്ട്രേലിയ ഒന്നാമത്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് സമ്പ്രദായത്തിൽ മാറ്റം വരുത്തി ഐസിസി

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (16:17 IST)
ദുബായ്: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് ക്രമത്തില്‍ മാറ്റം വരുത്തി ഐസിസി. കോവിഡ് കാരണം ഷെഡ്യുളുകൾ താളം തെറ്റിയതോടെയാണ് പുതിയ തീരുമാനം. ഇതോടെ 360 പോയന്റുകളോടെ ബഹുദൂരം മുന്നിൽ നിന്നിരുന്ന ഇന്ത്യയെ വെറും 296 പോയന്റുകളുള്ള ഓസ്ട്രേലിയ മറികടന്നു. ഇന്ത്യ നിലവിൽ രണ്ടാംസ്ഥാനത്താണ്.

അനില്‍ കുംബ്ലേ അധ്യക്ഷനായ ക്രിക്കറ്റ് കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് പോയിന്റ് സമ്പ്രദായത്തില്‍ മാറ്റംവരുത്തിയിരിയ്ക്കുന്നത്. നാല് പരമ്പരകളില്‍ നിന്ന് ഏഴ് മത്സരം ജയിച്ചാണ് 360 പോയന്റുകളോടെ ഇന്ത്യ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത്. മൂന്ന് പരമ്ബരകളില്‍ നിന്ന് ഏഴ് ജയവുമായി 296 പോയന്റുകളോടെ ഇന്ത്യയ്ക്ക് പിന്നിലായിരുന്നു ഓസ്ട്രേലിയ എന്നാൾ ശതമാനക്കണക്കിൽ ഇന്ത്യൻ പിന്നിലായി.

വിജയം ശതമാനത്തിൽ കണക്കിലാക്കിയപ്പോൾ ഇന്ത്യയ്ക്ക് 75 ശതമാനവും ഓസ്ട്രേലിയയ്ക്ക് 82.2 ശതമാനവുമായതോടെയാണ് പോയന്റ് നിലയിൽ മുൻപിലായിട്ടും ഇന്ത്യ രണ്ടാംസ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടത്. 60.8 ശതമാനം പോയിന്റുള്ള ഇംഗ്ലണ്ട് ആണ് മൂന്നാം സ്ഥാനത്ത്. 50 ശതമാനം പോയിന്റുള്ള ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :