വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 20 നവംബര്‍ 2020 (15:38 IST)
വീഡിയോയിൽ പുതിയ മാറ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ് വാട്ട്സ് ആപ്പ്, വീഡിയോകൾ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനമാണ് വാട്ട്സ് ആപ്പ് ഒരുക്കുന്നത്. സുഹൃത്തുക്കൾക്ക് പാങ്കുവയ്ക്കുന്നതിന് മുൻപായി ആവശ്യമെങ്കിൽ വീഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനായിരിയ്ക്കും ലഭ്യമാവുക എന്നാണ് റിപ്പോർട്ടുകൾ.
വാട്ട്സ് ആപ്പിന്റെ ബീറ്റ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമാക്കിയതായാണ് വിവരം. എന്നാൽ മറ്റു പതിപ്പുകളിലേയ്ക്ക് എപ്പോൾ ഫീച്ചർ എത്തും എന്ന കാര്യം വ്യക്തമല്ല. സന്ദേശങ്ങൾ തനിയെ അപ്രത്യക്ഷമാകുന്ന ഫീച്ചർ അടുത്തിടെയാണ് വാട്ട്സ് ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയത്. ഓരോ ചാറ്റിനും പ്രത്യേകം വാൾപേപ്പറുകൾ സെറ്റ് ചെയ്യുന്നതിനുള്ള ഫീച്ചറും ഈയിടെ വാട്ട്സ് ആപ്പ് ആവതരിപ്പിച്ചിരുന്നു, ഇതിന് പിന്നാലെയാണ് പുതിയ ഫീച്ചർ.