അനുബന്ധ വാര്‍ത്തകള്‍
- ശരീരത്തില്‍ പൊള്ളലേറ്റാല്‍ എന്ത് ചെയ്യണം
- ഹൃദയാഘാതം സംഭവിക്കുന്നത് രാവിലെ നാലുമണിക്കും പത്തുമണിക്കും ഇടയില്‍; കാരണം ഇതാണ്
- ത്രില്ലടിപ്പിക്കാന്‍ ജയസൂര്യയുടെ 'ഈശോ', ജാഫര്‍ ഇടുക്കിയുടെ കിടിലന്‍ പ്രകടനം, ട്രെയിലര്‍
- 'ഒരുമിച്ചു സ്വപ്നം കണ്ടുതുടങ്ങിയവരാണ് ഞങ്ങളെല്ലാം'; സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന സ്റ്റെഫി സേവ്യറിന് ആശംസകളുമായി പുഴു സംവിധായിക
- കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സെപ്‌റ്റംബര്‍ 24ന് മുഖ്യമന്ത്രി സമ്മാനിക്കും
ഈ പ്രായത്തിന് മുകളിലുള്ളവരിലാണ് ഗ്യാസ് ട്രബിള്‍ കൂടുതലായി കണ്ടുവരുന്നത്!
പൊതുവെ 40 വയസ്സ് കഴിഞ്ഞവരിലാണ് ഗ്യാസ്ട്രബിള്‍ കൂടുതലായി കണ്ടു വരുന്നത്. ഇത് പ്രധാനമായും ആഹാരസാധാനങ്ങളുടെ ദഹനത്തെയാണ് ബാധിക്കുന്നത്. പലകാരണങ്ങള്‍ കൊണ്ടും ഗ്യാസ് ട്രബിള്‍ ഉണ്ടാകാം. അധികസമയം വെറും വയറ്റില്‍ ഇരിക്കുന്നത്, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം,ഭക്ഷണം ശരിയായ രീതിയില്‍ ചവച്ചരച്ച് കഴിക്കാതിരിക്കുന്നത്, മാനസിക സമ്മര്‍ദ്ദം എന്നീ കാരണങ്ങള്‍ കൊണ്ട് ഗ്യാസ് ട്രബിള്‍ ഉണ്ടാകാം.ഗ്യാസ് ട്രബിളിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന ശീലങ്ങളിലൂടെ സാധിക്കും.
നാരങ്ങാനീര്, ചെറുചൂടുവെള്ളം എന്നിവ ഭക്ഷണത്തില്‍് ഉള്‍പ്പെടുത്തുക. പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ ശീലമാക്കുക. വലിച്ചുവാരി കഴിക്കുന്നതിനു പകരം ശരീരത്തിനാവശ്യമായ അളവിലുള്ള ഭക്ഷണം മാത്രം കഴിക്കുക. ഭക്ഷണപതാര്‍ത്ഥങ്ങള്‍ കഴിയുന്നത്ര ചവച്ചരച്ച് കഴിക്കുക. പച്ചക്കറികള്‍,പഴങ്ങള്‍,ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.