'ഒരുമിച്ചു സ്വപ്നം കണ്ടുതുടങ്ങിയവരാണ് ഞങ്ങളെല്ലാം'; സംവിധായികയായി അരങ്ങേറ്റം കുറിക്കുന്ന സ്റ്റെഫി സേവ്യറിന് ആശംസകളുമായി പുഴു സംവിധായിക

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (09:13 IST)
രത്തീനയുടെ ആദ്യ സംവിധാന സംരംഭം പുഴുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി രത്തീന പുഴു സംവിധാനം ചെയ്തത്. മലയാള സിനിമയിലേക്ക് ഒരു പുതുമുഖ സംവിധായകക്കൂടി എത്തുന്ന സന്തോഷത്തിലാണ് രത്തീന. സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസമായിരുന്നു തുടങ്ങിയത്.ഒരുമിച്ചു സ്വപ്നം കണ്ടുതുടങ്ങിയവരാണ് ഞങ്ങളെല്ലാം എന്നാണ് രത്തീന പറയുന്നത്.

'സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു . സ്റ്റെഫി എന്റെ കൂട്ടുകാരിയാണ് , അയല്‍വാസിയുമാണ് . ഒരുമിച്ചു സ്വപ്നം കണ്ടുതുടങ്ങിയവരാണ് ഞങ്ങളെല്ലാം .. ഒരോ യാത്രകളും ഇത് പോലെ സഫലമാകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറയാന്‍ വയ്യ . ജയ് വിഷ്ണുനെ കുറിച്ച് എന്ത് പറയാനാണ് . അവന്റെ സ്വപ്നം നമ്മുടേതും ... ജയ് വിഷ്ണുവും മഹേഷും ചേര്‍ന്നാണ് ഈ സിനിമക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് . നമ്മുടെ സ്വന്തം ശറഫുദീനും രജീഷ വിജയനും പ്രധാന വേഷത്തില്‍ എത്തുന്നു . സ്റ്റെഫിക്കും ടീമിനും ആശംസകള്‍ ! ഉഷാറാവാട്ടെ'-രത്തീന കുറിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :