അനുബന്ധ വാര്‍ത്തകള്‍
- ഷിഗെല്ല ബാക്ടീരിയ മനുഷ്യരില്‍ പ്രവേശിക്കുന്നത് എങ്ങനെ? എന്തൊക്കെ മുന്‍കരുതല്‍ വേണം
- ശക്തമായ വയറിളക്കം, ചോര വരെ പുറത്ത് വരും; ഷിഗെല്ല അത്യന്തം അപകടകാരി
- പേടിക്കണം ഷിഗെല്ല ബാക്ടീരിയയെ; ശ്രദ്ധവേണം ഭക്ഷണ കാര്യത്തില്‍
- കാസര്‍ഗോഡ് ഷിഗല്ല ഭീതി; ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചു
- കാസർകോട് ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല, നാല് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചു
എന്താണ് ഷിഗെല്ല ബാക്ടീരിയ; അറിയേണ്ടതെല്ലാം
ഷിഗെല്ല എന്നറിയപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയകള്‍ മൂലമാണ് ഷിഗെല്ല അഥവാ ഷിഗെല്ലോസിസ് എന്ന അണുബാധയുണ്ടാകുന്നത്. കുടലിനെയാണ് ഇത് ബാധിക്കുക. ശക്തമായ വയറിളക്കമാണ് ഷിഗെല്ലയുടെ ലക്ഷണം. വയറിളകുമ്പോള്‍ വലിയ തോതില്‍ രക്തവും പുറത്തു വന്നേക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ ഉറപ്പാണ്.
ഭക്ഷണത്തില്‍ നിന്നാണ് ഷിഗെല്ല ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് കയറുന്നത്. ശുചിത്വമില്ലാത്ത ഭക്ഷണം, കൃത്യമായ വേവാത്ത ഭക്ഷണം, പച്ചയിറച്ചി, മുട്ട എന്നിവയില്‍ നിന്നെല്ലാം ഷിഗെല്ല അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.
ഭക്ഷണം, വെള്ളം എന്നിവയില്‍ നിന്നാണ് ഷിഗെല്ല രോഗബാധ പ്രധാനമായും ഉണ്ടാകുന്നത്. ഇത് തലച്ചോറിനേയും ഹൃദയത്തേയും അതിവേഗം ബാധിക്കും. വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. അതും രക്തം നന്നായി പുറത്തുവരാനും സാധ്യതയുണ്ട്. ശക്തമായ വയറുവേദന അനുഭവപ്പെടും. പനി, ഛര്‍ദി, തലകറക്കം എന്നിവയും ഷിഗെല്ല ലക്ഷണങ്ങളാണ്. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ വരെ രോഗലക്ഷണങ്ങള്‍ നിലനില്ക്കും.
ശുചിത്വമുള്ള ചുറ്റുപാടാണ് ഷിഗെല്ലയെ അകറ്റി നിര്‍ത്താന്‍ അത്യാവശ്യം. കുട്ടികളുടെ ഡയപ്പര്‍ മാറ്റിയ ശേഷം നിര്‍ബന്ധമായും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. അഴുക്ക് ഉള്ള സ്ഥലങ്ങളില്‍ തൊട്ട ശേഷം കൈ വായയില്‍ ഇടുന്ന സ്വഭാവം രോഗങ്ങള്‍ വരുത്തിവയ്ക്കും. പുറത്ത് പോയി വന്നാല്‍ ഉടന്‍ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. ശുചിത്വമുള്ള ഭക്ഷണം മാത്രം കഴിക്കുക. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. എന്ത് ഭക്ഷണം കഴിക്കുമ്പോഴും ചൂടാക്കി കഴിക്കാന്‍ ശ്രദ്ധിക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കേണ്ടത്.