പേടിക്കണം ഷിഗെല്ല ബാക്ടീരിയയെ; ശ്രദ്ധവേണം ഭക്ഷണ കാര്യത്തില്‍

രേണുക വേണു| Last Modified ബുധന്‍, 4 മെയ് 2022 (12:15 IST)

കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ച ദേവനന്ദയുടെ ഓട്ടോപ്‌സി റിപ്പോര്‍ട്ട് പുറത്തുവന്നു. ഷിഗെല്ല ബാക്ടീരിയയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം. ഹൃദയത്തിലും തലച്ചോറിലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് കുട്ടികള്‍ക്കും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

ഷിഗെല്ല എന്നറിയപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയകള്‍ മൂലമാണ് ഷിഗെല്ല അഥവാ ഷിഗെല്ലോസിസ് എന്ന അണുബാധയുണ്ടാകുന്നത്. കുടലിനെയാണ് ഇത് ബാധിക്കുക. ശക്തമായ വയറിളക്കമാണ് ഷിഗെല്ലയുടെ ലക്ഷണം. വയറിളകുമ്പോള്‍ വലിയ തോതില്‍ രക്തവും പുറത്തു വന്നേക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ ഉറപ്പാണ്.

ഭക്ഷണത്തില്‍ നിന്നാണ് ഷിഗെല്ല ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് കയറുന്നത്. ശുചിത്വമില്ലാത്ത ഭക്ഷണം, കൃത്യമായ വേവാത്ത ഭക്ഷണം, പച്ചയിറച്ചി, മുട്ട എന്നിവയില്‍ നിന്നെല്ലാം ഷിഗെല്ല അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :