കാസർകോട് ഭക്ഷ്യവിഷബാധയ്‌ക്ക് കാരണം ഷിഗെല്ല, നാല് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചു

കാസർകോട്| അഭിറാം മനോഹർ| Last Modified ചൊവ്വ, 3 മെയ് 2022 (19:20 IST)
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാല് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കേസിൽ ചികിത്സയിലുള്ളവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരുടേയും നില ഗുരുതരമല്ല.

കഴിഞ്ഞ മാസം കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല വൈറസ് ബാധ റിപ്പോർട്ട് ചെയ്‌തിരുന്നു. നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

2020 ഡിസംബറിൽ കോഴിക്കോട് കോട്ടാംപറമ്പിൽ 11 വയസുകാരൻ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു.മരണാനന്തരം കുട്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ആറ് പേർക്ക് കൂടി അന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. മലിന ജലത്തിലൂടെ ബാക്‌ടീരിയ
ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :