VISHNU.NL|
Last Updated:
ചൊവ്വ, 26 ഓഗസ്റ്റ് 2014 (19:29 IST)
നിങ്ങള്‍ക്കറിയാമോ ജലചികിത്സയിലൂടെ അമിത രക്തസമ്മര്‍ദ്ദം 30 ദിവസം കൊണ്ടും ഉദരസംബന്ധമായ പ്രശ്നങ്ങള്‍ 10 ദിവസം കൊണ്ടും പ്രമേഹം ഒരു മാസം കൊണ്ടും മലബന്ധം 10 ദിവസം കൊണ്ടും ടിബി 90 ദിവസം കൊണ്ടും പരിഹരിക്കാന്‍ സാധിക്കുമത്രെ. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ ആര്‍ക്കും ഇത് പരീക്ഷിക്കാവുന്നതാണ്.
വെറും വയറ്റില്‍ 1.50 ലിറ്റര്‍ വെള്ളം കുടിക്കുക എന്നത് മാത്രമാണ് തെറാപ്പിയുടെ ഭാഗമായി ചെയ്യേണ്ടത്. രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ 5-6 ഗ്ലാസ്സ് വെള്ളം കുടിക്കുക. വെള്ളം കുടിച്ച് ഒരു മണിക്കൂറിന് ശേഷമേ പ്രാതല്‍ കഴിക്കാന്‍ പാടുള്ളൂ എന്ന് മാത്രം. ഈ ഒരു മണിക്കൂറിന് ശേഷം സാധാരണ പോലെ തന്നെ ഭക്ഷണം കഴിക്കാവുന്നതാണ്. എന്നാല്‍ പ്രാതലിനും ഊണിനും അത്താഴത്തിനും ശേഷം രണ്ട് മണിക്കൂര്‍ നേരത്തേക്ക് എന്തെങ്കിലും കഴിക്കുവാനോ കുടിക്കുവാനോ പാടില്ല എന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.
വാട്ടര്‍ തെറാപ്പിയുടെ ആദ്യ ദിവസങ്ങളില്‍ നാലു ഗ്ലാസ്സ് വെള്ളം ആദ്യവും അല്‍പ്പ സമയത്തിനുശേഷം ബാക്കിയുള്ള രണ്ട് ഗ്ലാസ്സ് വെള്ളവും എന്ന ക്രമത്തില്‍ കുടിക്കാവുന്നതാണ്. പിന്നീട് ആറുഗ്ലാസ് വെള്ളം ഒറ്റയടിക്ക് കുടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.ആദ്യമാദ്യം ഒരു മണിക്കൂറില്‍ തന്നെ രണ്ടും മൂന്നും തവണ മൂത്രമൊഴിക്കേണ്ടി വന്നാലും പിന്നീട് അത് സാധാരണ നിലയിലാകും.
ശരീരോഷ്മാവ് സാധാരണനിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ തടയും. അനീമിയ , റുമാറ്റിസം, പാരാലിസിസ്, ഒബീസിറ്റി , ആര്‍ത്രൈറ്റിസ് , സൈനസൈറ്റിസ്, ടൈക്കികാര്‍ഡിയ , കഫം, ലുക്കീമിയ , ബ്രോങ്കൈറ്റിസ് , മെനിഞ്ചൈറ്റിസ്, ഹൈപ്പര്‍ അസിഡിറ്റി, യൂട്രസ് കാന്‍സര്‍ , നേത്രരോഗങ്ങള്‍ , ക്രമം തെറ്റിയ ആര്‍ത്തവം , തലവേദന തുടങ്ങി പലവിധ ശാരീരിക അസ്വസ്ഥതകള്‍ക്ക് ജലചികിത്സ ഫലപ്രദമാണ്.
ഈ അസുഖങ്ങള്‍ക്കെല്ലാം കാരണം ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷലിപ്തമായ വസ്തുക്കളാണ്. ശരീരം നാം കുടിച്ച വെള്ളത്തിന്റെ മാധ്യമത്തില്‍ ഇവയേയൊക്കെ പരമാവധി വിയര്‍പ്പിലൂടെയും മൂത്രത്തിലൂടെയും പുറന്തള്ളാന്‍ തുടങ്ങും. ഫലമായി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കുന്നതൊടൊപ്പം യൌവനം നിലനിര്‍ത്തുകയും ചെയ്യും.
ഇതിന് പാര്‍ശ്വ ഫലങ്ങള്‍ ഒന്നുമില്ലെങ്കിലും ആരോഗ്യപരമായ അവശതകള്‍ ഉള്ളവര്‍ തന്റെ ഡോക്ടറിനെ കണ്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. തിളപ്പിച്ചതോ ഫില്‍റ്റര്‍ ചെയ്തതോ ആയ വെള്ളം കുടിക്കുവാനായി ഉപയോഗിക്കാം. വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പോ ശേഷമോ മറ്റൊന്നും കഴിക്കുവാനോ കുടിക്കുവാനോ പാടില്ല എന്ന കാര്യം മറക്കാനും പാടില്ല.