VISHNU.NL|
Last Updated:
ചൊവ്വ, 26 ഓഗസ്റ്റ് 2014 (19:29 IST)
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുകൊണ്ട് ആരോഗ്യത്തിനു പ്രാധാന്യം നല്‍കിയാല്‍ മാത്രമെ ശരീരം പുഷ്ടിയോടെ നിലനില്‍ക്കു. എന്നാല്‍ മാത്രമേ നമ്മുടെ കടമകകളും കൃത്യങ്ങളും നമുക്ക് പൂര്‍ത്തീകരിക്കാനും സാധിക്കു. ശരീരമാദ്യം ഖലു ധര്‍മ്മ സാധനം എന്ന് പൂര്‍വ്വികര്‍ പറഞ്ഞതിന്റെ കാരണവും ഇതുകൊണ്ടൊക്കെ തന്നെയാണ്.
ജലദോഷം മുതല്‍ മാരകരോഗങ്ങള്‍ വരെ മനുഷ്യ ശരീരത്തേ നിരന്തരം ആക്രമിക്കുന്നു. ചെറിയ പനി മുതല്‍ എബോളയെന്ന മാരക പനി വരെ. എന്നാല്‍ ഇവയേ ഒക്കെ ചെറുക്കാന്‍ നമുക്ക് എന്തുചെയ്യാനാകും. ഒന്നു ചിന്തിക്കു, വൃത്തി എന്നത് ആരോഗ്യത്തിലേക്കുള്ള ആദ്യ പടിയാണ് എന്ന് എല്ലവര്‍ക്കും അറിയാം.
അതിനാല്‍ മലയാളികളായ നാമെല്ലാവരും ദിനവും രണ്ടുനേരം കുളിക്കാറുണ്ട്. രോഗങ്ങള്‍ വരാതിരിക്കാന്‍ അണുനാശിനികളടങ്ങിയ ലോഷനുകളും സോപ്പും നാമുപയോഗിക്കാറുണ്ട്. എന്നാല്‍ ഇതെല്ലം ശരീരത്തെ ബാഹ്യമായി ശുദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അതുമാത്രം മതിയോ നമ്മെആരോഗ്യത്തൊടെ നിലനിര്‍ത്താന്‍?
ആന്തരികമായ ശുദ്ധീകരണവും ആരോഗ്യത്തിന് അനിവാര്യമാണേന്ന് എത്രപേര്‍ക്ക് അറിയാം? ശരീരത്തെ ആന്തരികമായി ശുദ്ധീകരിക്കുന്നതിന് എതൊക്കെ ഔഷധങ്ങളാണ് വേണ്ടത് എതൊക്കെ ഭക്ഷണമാണെ കഴിക്കേണ്ടത് എന്നാകും നിങ്ങള്‍ ചിന്തിക്കുക. എന്നാല്‍ യാതൊരു ചിലവുമില്ലാതെ ശുദ്ധജലം കുടിച്ചു കൊണ്ട് നമുക്ക് അത് സാധിക്കാം.
വെള്ളം കൊണ്ടോ? എന്ന് ചോദിക്കരുത്. വെള്ളം കൊണ്ട് തന്നെ. ശരീരത്തിന്‍റ ആരോഗ്യ - സൌന്ദര്യ സംരക്ഷണത്തില്‍ വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു. ശരീരത്തിലടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറന്തള്ളുവാനും രക്തോത്പാദനത്തിനും ശരീരോഷ്മാവ് നിലിനിര്‍ത്തുവാനും മറ്റ് ഉപാപചയപ്രവര്‍ത്തനങ്ങള്‍ നടക്കുവാനും എല്ലാം വെള്ളം വലിയൊരു പങ്ക് വഹിക്കുന്നു.
ഇപ്പോള്‍ മനസിലായില്ലെ വെള്ളത്തിന്റെ പ്രാധാന്യം. ഇനി വെള്ളമുപയോഗിച്ച് ശരീരത്തെ രോഗമുക്തമാക്കാന്‍ സഹായിക്കുന്ന ചികിത്സയായ വാട്ടര്‍ തെറാപ്പിയേക്കുറിച്ച് പറയാം. ശരീരത്തിന്റെ താപനില 37ഡിഗ്രി സെന്റീഗ്രേഡാണ് . ഈ താപനിലയില്‍ കുറഞ്ഞ താപനിലയുള്ള ജലത്തെ ശീതജലം എന്നുപറയുന്നു. ശീതജലം ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ ആ ശരീരഭാഗത്തേക്ക് കൂടുതലായി രക്തം പ്രവഹിക്കുകയും താപനില കൃത്യമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ശരീരത്തിന്റെ ഈ സവിശേഷതയാണ് വാട്ടര്‍ ചികിത്സക്ക് അടിസ്ഥാനം. വാസ്തവത്തില്‍ അസുഖങ്ങള്‍ ഭേദമാക്കുന്നത് ഔഷധങ്ങളല്ല, ശരീരമാണ്. ഔഷധങ്ങള്‍ രോഗമുക്തിനേടാന്‍ ശരീരം നടത്തുന്ന ശ്രമങ്ങളെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. ആരുടെയും സഹായം കൂടാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന ജലചികിത്സയ്ക്ക് അസുഖങ്ങള്‍ ഭേദമാക്കുവാനും തടയുവാനും സവിശേഷമായ കഴിവുണ്ട്.
വാട്ടര്‍ തെറാപ്പിയുടെ ഗുണങ്ങള്‍...