തമിഴ്‌നാട്‌ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം എടുത്തു തുടങ്ങി

ഇടുക്കി| Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (09:24 IST)
തമിഴ്‌നാട്‌ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളം എടുത്തു തുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തി വെച്ച ശേഷം ഇന്ന്‌ പ്രത്യേക പൂജ നടത്തിയാണ്‌ തമിഴ്‌നാട്‌ തേക്കടിയിലെ ഷട്ടര്‍ തുറന്നത്‌. ദിനംപ്രതി 200 ഘനയടി വെള്ളമാണ്‌ തമിഴ്‌നാട്‌ ഇന്ന്‌ മുതല്‍ കൊണ്ടുപോയി തുടങ്ങിയത്‌.

വേനലിന്‌ മുന്നോടിയായി മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവെച്ച ജലമൂറ്റല്‍ ആദ്യ ഘട്ട നെല്‍കൃഷിക്കായിട്ടാണ്‌ തുറന്നത്‌. കൃഷിയുടേയും ജലത്തിന്റെയും അഭിവൃദ്ധിക്കായി പ്രത്യേക പൂജകള്‍ നടത്തിയ ശേഷം തമിഴ്‌നാട്‌ മന്ത്രി പനീര്‍ ശെല്‍വമാണ്‌ ഷട്ടര്‍ തുറന്നത്‌.

സാധാരണഗതിയില്‍ ജൂണ്‍ 20 ഓടെ ജലമൂറ്റല്‍ നടത്താറുള്ള തമിഴ്‌നാട്‌ ജൂണ്‍ 1 ന്‌ തന്നെ നടപടി തുടങ്ങുന്നത്‌ ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌.
നിലവില്‍ 115 അടിയാണ്‌ മുല്ലപ്പെരിയാറിലെ ജല നിരപ്പ്‌. ജൂണില്‍ മണ്‍സൂണ്‍ എത്തുന്നതോടെ ഡാം നിറയുമെന്ന പ്രതീക്ഷയിലാണ്‌ തമിഴ്‌നാട്‌. 120 ദിവസത്തോളം തമിഴ്‌നാട്‌ ഇങ്ങിനെ ജലം കൊണ്ടുപോകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :