പാൽ ആരോഗ്യത്തിന് ഹാനീകരം !

തലമുറകളായി നാം കേട്ട് വരുന്ന കാര്യമാണ് പാൽ ആരോഗ്യത്തിന് ഉത്തമം എന്ന്. എല്ലിനും പല്ലിനും കാത്സ്യം നൽകുന്നതിനുള്ള എളുപ്പ വഴി ! . പാലിൽ ആരോഗ്യം ഇല്ല എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇപ്പോഴത്തെ കാലത്ത് പാലിൽ എന്തൊക്കെ മായങ്ങളാണ് കലർന്നിരിക്കുന്ന

aparna shaji| Last Modified ചൊവ്വ, 17 മെയ് 2016 (17:23 IST)
തലമുറകളായി നാം കേട്ട് വരുന്ന കാര്യമാണ് ആരോഗ്യത്തിന് ഉത്തമം എന്ന്. എല്ലിനും പല്ലിനും കാത്സ്യം നൽകുന്നതിനുള്ള എളുപ്പ വഴി ! . പാലിൽ ആരോഗ്യം ഇല്ല എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇപ്പോഴത്തെ കാലത്ത് പാലിൽ എന്തൊക്കെ മായങ്ങളാണ് കലർന്നിരിക്കുന്നതെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. അത് കാലത്തിന്റെ കുഴപ്പമല്ല, കാലം മാറുമ്പോൾ കോലവും മാറുന്ന മനുഷ്യരുടെ കുഴപ്പം തന്നെയാണ്.

വെളുത്ത പാലിലെ വിഷം :

സെക്കന്റിരാബാദിലെ ഭവാന്‍സ് വിവേകാനന്ദ കോളേജ് ബയോകെമിസ്ട്രി നടത്തിയ പഠനത്തില്‍ പാലില്‍ നിരവധി മായങ്ങൾ ചേർക്കുന്നുവെന്ന് കണ്ടെത്തി. സുക്രോസ്, സ്‌കിംഡ് പാല്‍പ്പൊടി, ഉപ്പ്, യൂറിയ, ഫോര്‍മലിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഡിറ്റര്‍ജെന്റുകള്‍ എന്നിവയാണ് വെളുത്ത പാലിലെ വിഷം. ഇത്തരം വസ്തുക്കള്‍ ചേര്‍ക്കുന്നത് പാലിന്റെ പോഷകഗുണം കുറയ്ക്കുമെന്നു മാത്രമല്ല, ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.

പാൽ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ:

യൂറിയ പോലുള്ളവ പാലില്‍ ചേര്‍ക്കുന്നത് കണ്ണിന് കാഴ്ചക്കുറവ്, ദഹനക്കേട്, വയറിളക്കം, അസിഡിറ്റി, കിഡ്‌നി പ്രശ്‌നങ്ങള്‍, അള്‍സര്‍, ഹൈപ്പോടെന്‍ഷന്‍, ശ്വസനപ്രശ്‌നങ്ങള്‍, ഗ്യാസോഇന്‍ഡസ്‌ട്രൈനല്‍ തുടങ്ങിയ പലതരം പ്രശ്‌നങ്ങളുണ്ടാക്കും.

പശുക്കൾക്ക് പാലുല്‍പാദനം കൂടാനായി ഓക്‌സിടോസിന്‍ കുത്തിവയ്ക്കാറുണ്ട്. ഇതുവഴി ഇത് മനുഷ്യശരീരത്തിലെത്തുന്നു. പെണ്‍കുട്ടികളില്‍ നേരത്തെയുള്ള മാറിടവളര്‍ച്ച, പുരുഷസ്തനവളര്‍ച്ച, മാസമുറ ക്രമക്കേടുകള്‍, ഹൃദയപ്രശ്‌നങ്ങള്‍, കാഴ്ചക്കുറവ്, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.

പാൽ ദോഷങ്ങളേക്കാൾ ഏറെ ഗുണങ്ങൾ തന്നെയാണ് നൽകുന്നത്. ശുദ്ധമായ പാലിന് ആരോഗ്യ ഗുണങ്ങൾ ഒരുപാടാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :