ലൈംഗിക അതിക്രമങ്ങളില്‍ പുരുഷന്മാരേക്കാള്‍ മുന്‍പന്തിയിലോ സ്ത്രീകള്‍?

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ കോടതി പുറപ്പെടുവിച്ച വ്യത്യസ്ഥമായൊരു വിധി ലോകത്ത് ഏറെ ചര്‍ച്ചയായി. പീഡനക്കുറ്റം ആരോപിച്ച് ഒരാള്‍ക്ക് പത്ത് വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. ഇത്തരം വിധികള്‍ ലോകത്ത് സാധാരണയായി സംഭവിക്കാറുള്ള ഒന്നാണ്. എന്നാല്‍ കുറ്റ

ദക്ഷിണാഫ്രിക്ക| rahul balan| Last Modified ചൊവ്വ, 17 മെയ് 2016 (17:27 IST)
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ കോടതി പുറപ്പെടുവിച്ച വ്യത്യസ്ഥമായൊരു വിധി ലോകത്ത് ഏറെ ചര്‍ച്ചയായി. പീഡനക്കുറ്റം ആരോപിച്ച് ഒരാള്‍ക്ക് പത്ത് വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. ഇത്തരം വിധികള്‍ ലോകത്ത് സാധാരണയായി സംഭവിക്കാറുള്ള ഒന്നാണ്. എന്നാല്‍ കുറ്റം ചെയ്തത് ഒരു സ്ത്രീയാണെന്ന് അറിയുമ്പോളാണ് വിധിയുടെ പ്രാധാന്യം ചര്‍ച്ചയാകുന്നത്.

പതിമൂന്ന് വയസുകാരനെയാണ് യുവതി ലൈംഗികമായി പീഡിപ്പിച്ചത്. ഒരു കുട്ടിയുടെ അമ്മയാണ് ആരോപണ വിധേയയായ യുവതി. എന്നാല്‍ താന്‍ മദ്യ ലഹരിയില്‍ ആയിരുന്നെന്നും ലൈംഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ത്തിരുന്നില്ലെന്നും യുവതി വാദിച്ചു. എന്നാല്‍ ഒരു കുട്ടിയുടെ അമ്മയായ സ്ത്രീയുടെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ഉണ്ടായത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയുടെയും യുവതിയുടെയും പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

പീഡനവിവരം പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി. നിരവധി ചോദ്യങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ആളുകള്‍ ഉന്നയിച്ചത്. ചിലര്‍ ഇത്തരത്തില്‍ ഒരു കാര്യം നടക്കാന്‍ യാതൊരു സാധ്യതയും ഇല്ലെന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ ഇതിനെ അനുകൂലിക്കുന്നു. എന്ത് തന്നെ ആയാലും ഇത്തരത്തില്‍ നിരവധി കഥകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ മാസം പുരുഷന്മാരെ പീഡിപ്പിക്കുന്ന മൂന്ന് സ്ത്രീകളെ ആഫ്രിക്കയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.

ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരുമ്പോയും ഇന്ത്യന്‍ നിയമപ്രകാരം ഇതിനെ പീഡനമായി കണക്കാക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ഐ പി സി 375 പ്രകാരം ‘സ്ത്രീയുടെ സമ്മതത്തോടെയല്ലാതെ പുരുഷന്‍ ലംഗികവേഴ്ചയ്ക്ക് വിധേയയാക്കുന്നതിനെയാണ്’ പീഡനമായി കണക്കാക്കുന്നത്. അതേസമയം ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ വളരെ വിരളമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ പുറത്തറിയുന്നില്ല എന്നതാണ് സത്യം.

ഒരു പുരുഷനെ സ്ത്രീ എങ്ങനെ പീഡിപ്പിക്കും എന്നതാണ് വിഷയത്തില്‍ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. ഇത്തരം കേസുകള്‍ കോടതിയില്‍ തെളിയിക്കുന്നതിലെ ബുദ്ധിമുട്ടും ഒരു ചോദ്യ ചിഹ്നമാണ്. എന്തുതന്നെയായാലും ഇത്തരം സംഭവങ്ങള്‍ സ്ഥിരമായതോടെ നിയമനിര്‍മ്മാണ സാധ്യതയേക്കുറിച്ച് ആലോചിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :