അനുബന്ധ വാര്‍ത്തകള്‍
- അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റാം
- ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം
- തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!
- വൃക്ക രോഗത്തിന്റെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
- ഈസമയങ്ങളില്‍ പാലുകുടിക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണം ചെയ്യും
പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഹൃദയാഘാത സാധ്യത 91ശതമാനം കൂട്ടുമെന്ന് പഠനം. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്ന രീതിയേയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് എന്ന് പറയുന്നത്. അമേരിക്കന്‍ ഹാര്‍ട് അസോസിയേഷന്റെ എപിഡെമിയോളജി ആന്റ് പ്രിവന്‍ഷനാണ് പഠനം തയ്യാറാക്കിയത്. ലൈഫ് സ്‌റ്റൈല്‍ ആന്റ് കാര്‍ഡിയോ മെറ്റബോളിക് സയന്റിഫിക് സെക്ഷന്‍ 2024ലാണ് പഠനം അവതരിപ്പിച്ചത്. മാര്‍ച്ച് 18-21ന് ചിക്കാഗോയിലാണ് ഇത് നടന്നത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം വന്ന് മരിക്കാനുള്ള സാധ്യത കൂടുതലെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വളരെ പ്രചാരത്തിലുള്ള കാര്യമാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്.
20000 അമേരിക്കകാരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ശരാശരി പ്രായം 49 വയസാണ്. ഇവരില്‍ ഏകദേശം പേരും 16:8 ഭക്ഷണ രീതി പിന്തുടരുന്നവരാണ്. എട്ടുമണിക്കൂര്‍ ആഹാരം കഴിച്ച് 16 മണിക്കൂര്‍ ആഹാരം കഴിക്കാതെ ശരീരത്തിന് വിശ്രമം കൊടുക്കുന്ന രീതിയാണിത്. ശരീരഭാരംകുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും ഇത് നല്ലതെന്നാണ് കരുതിയിരുന്നത്.