How to Keep Eggs in Fridge: ഫ്രിഡ്ജിന്റെ ഡോറിലാണോ മുട്ട വയ്ക്കുന്നത്? മണ്ടത്തരം

ഡോറിലേക്ക് ലഭിക്കുന്ന കൂളിങ് പൊതുവെ അകത്തുള്ളതിനേക്കാള്‍ കുറവായിരിക്കും

Eggs, How to Keep Eggs in Fridge, Eggs in Fridge, Do not Keep Eggs in fridge Door, Health News, Webdunia Malayalam
Eggs
രേണുക വേണു| Last Modified വെള്ളി, 19 ജനുവരി 2024 (11:13 IST)

How to Keep in Fridge: ഏത് വീട്ടില്‍ നോക്കിയാലും ചുരുങ്ങിയത് അഞ്ച് മുട്ടയെങ്കിലും ഫ്രിഡ്ജിന്റെ ഡോറില്‍ ഇരിക്കുന്നത് കാണാം. മുട്ട കേടുകൂടാതെ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് തന്നെയാണ് നല്ലത്. എന്നാല്‍ ഫ്രിഡ്ജിന്റെ ഡോറില്‍ അല്ല മുട്ട വയ്‌ക്കേണ്ടത്. 40 ഡിഗ്രി ഫാരന്‍ഹീറ്റിലോ അതിനു കുറവിലോ മാത്രമാണ് മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടത്. മാത്രമല്ല ഡോറില്‍ വയ്ക്കുന്നതിനേക്കാള്‍ ഫ്രിഡ്ജിനു അകത്ത് സൂക്ഷിക്കുന്നതാണ് ഉചിതം.

ഡോറിലേക്ക് ലഭിക്കുന്ന കൂളിങ് പൊതുവെ അകത്തുള്ളതിനേക്കാള്‍ കുറവായിരിക്കും. ഇടയ്ക്കിടെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നതിനാലാണ് ഡോറിലേക്കുള്ള കൂളിങ് മാറ്റം വരുന്നത്. നല്ലൊരു കാര്‍ട്ടോണ്‍ ബോക്‌സില്‍ ആക്കി ഫ്രിഡ്ജിനു അകത്ത് മുട്ട സൂക്ഷിക്കുകയാണ് വേണ്ടത്.


Read Here:
ഭക്ഷണം കഴിച്ച ശേഷം പല്ലിന്റെ ഇട കുത്താറുണ്ടോ? ചെയ്യുന്നത് മണ്ടത്തരം

ഫ്രിഡ്ജിനു പുറത്തുവയ്ക്കുന്ന മുട്ട അധികകാലം കേടുകൂടാതെ ഇരിക്കില്ല. അതിനു കാരണം ഉയര്‍ന്ന താപനിലയാണ്. അതുകൊണ്ട് പരമാവധി ഫ്രിഡ്ജിനുള്ളില്‍ തന്നെ മുട്ട സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ മുട്ടയുണ്ടെങ്കില്‍ വളരെ സുരക്ഷിതമായി കണ്ടെയ്‌നറില്‍ വെച്ച് ഫ്രീസറില്‍ വയ്ക്കാവുന്നതാണ്. താപനില കൂടും തോറും മുട്ട കേടുവരാനുള്ള സാധ്യതയും കൂടുതലാണ്. മാത്രമല്ല മുട്ടയുടെ കൂര്‍ന്ന ഭാഗം താഴേക്ക് വരും വിധമാണ് വയ്‌ക്കേണ്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :