വിവാഹത്തിനും ഏറെനാള്‍ മുന്‍പ് തന്നെ അണ്ഡം ശീതീകരിച്ചിരുന്നു, വെളിപ്പെടുത്തലുമായി രാംചരണിന്റെ ഭാര്യ

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 മെയ് 2023 (21:27 IST)
വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അണ്ഡം ശീതികരിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം രാംചരണിന്റെ ഭാര്യ ഉപാസന കാമിനേനി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉപാസനയുടെ വെളിപ്പെടുത്തല്‍. കുട്ടികള്‍ ഉണ്ടാകുന്നതിന് മുന്‍പ് സാമ്പത്തികമായി സുരക്ഷിതരാകണമെന്ന് മുന്‍പ് തന്നെ തീരുമാനിച്ചതായിരുന്നു ഇതിന് കാരണമെന്ന് ഉപാസന വ്യക്തമാക്കി.

ഞാനും റാമും അണ്ഡം ശീതീകരിക്കുക എന്ന തീരുമാനം നേരത്തെ തന്നെ എടുത്തതാണ്. പലകാരണങ്ങളാല്‍ കരിയറില്‍ ശ്രദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ഞങ്ങള്‍ 2 പേരും സാമ്പത്തികമായി സുരക്ഷിതരാണ്. വരുമാനം ഉപയോഗിച്ച് കുട്ടിയെ പരിപാലിക്കാനും ഞങ്ങളുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനും ഇപ്പോള്‍ സാധിക്കും.ഉപാസന പറഞ്ഞു. 2012ലായിരുന്നു സംരഭകയായ ഉപാസന കാമിനേനിയും രാംചരണും തമ്മിലുള്ള വിവാഹം. കഴിഞ്ഞ ഡിസംബറിലാണ് അച്ഛനാകാന്‍ പോകുന്ന വാര്‍ത്ത രാംചരണ്‍ ആരാധകരെ അറിയിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :