രേണുക വേണു|
Last Modified ബുധന്‍, 17 ജനുവരി 2024 (10:15 IST)
സ്ഥിരമായി ടൂത്ത് പിക്ക് ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പല്ലുകള്‍ക്ക് ഇടയിലുള്ള വിടവ് ക്രമേണ വലുതാകുന്നു. അക്കാരണത്താല്‍ പല്ലുകളുടെ വിടവില്‍ കൂടുതല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ പ്രവേശിക്കുന്നു. മാത്രമല്ല ടൂത്ത് പിക്ക് ഉപയോഗിക്കുന്നത് മോണകള്‍ക്കും ദോഷമാണ്. സ്ഥിരമായി ടൂത്ത് പിക്ക് ഉപയോഗിക്കുമ്പോള്‍ മോണയില്‍ മുറിവ് ഉണ്ടാകാനും രക്തം വരാനും കാരണമാകുന്നു. പല്ലുകളുടെ ഇനാമില്‍ നഷ്ടമാകാനും ഇത് കാരണമാകും. ടൂത്ത് പിക്ക് സ്ഥിരമായി ഉപയോഗിക്കുമ്പോള്‍ പല്ലുകളുടെ വേരിനെ പോലും അത് സാരമായി ബാധിക്കും.