അഭിറാം മനോഹർ|
Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (20:36 IST)
തണുപ്പ് കാലമെത്തുന്നതോടെ ജലദോഷം,ചുമ, പനി എന്നിങ്ങനെ പല വിധ രോഗങ്ങളും എത്തുന്നത് പതിവാണ്. ഇത് കൂടാതെ ചുണ്ടുകള്‍ വരണ്ടുണങ്ങുക, മുടികൊഴിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളും സന്ധികള്‍ക്ക് വേദനയുണ്ടാവുകയും ചെയ്യും. ഈ പ്രശ്‌നങ്ങളില്‍ പലതും ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് നേരിടാനാകും. മഞ്ഞുകാലത്ത് ദിവസവും 2 മുട്ട ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്.
മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്റെ കരുത്തും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. വൈറ്റമിന്‍ ബി 6, ബി 12 എന്നിവ ജലദോഷം, പനി തുടങ്ങിയ ബുദ്ധിമുട്ടുകളില്‍ നിന്ന് നമ്മളെ സംരക്ഷിക്കും. മുട്ടയിലെ വൈറ്റമിന്‍ ഡിയും സിങ്കും എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രയോജനപ്രദമാണ്. തണുപ്പ് കാലത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയുന്നത് ശരീരത്തിന് ലഭിക്കുന്ന വിറ്റമിന്‍ ഡിയുടെ അളവ് കുറയ്ക്കും. 8.2 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് മുട്ടയിലുള്ളത്. 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ശരീരത്തിന് ദിവസവും ആവശ്യമായി വരുന്നത്. ഇത് കൂടാതെ തണുപ്പ് കാലത്ത് മുടികൊഴിച്ചില്‍ തടയാന്‍ മുട്ടയിലെ പ്രോട്ടീന്‍ സഹായിക്കുന്നു. ചര്‍മത്തിന്റെയും നഖത്തിന്റെയും ആവശ്യമായ ബയോട്ടിനും മുട്ടയില്‍ നിന്ന് ലഭിക്കും.