1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Decision on thrissur pooram to be taken tomorrow

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ, മന്ത്രിമാർ ഉൾപ്പടെ ഉന്നതതല യോഗത്തിന് ഹൈക്കോടതിയുടെ അനുമതി

നാളെ രാവിലെ 10.30നാണ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭരണകൂടവും തമ്മിലുള്ള യോഗം നടക്കുക.

Thrissur Pooram, Mundathikode Tragedy, Mundathikode blast, kerala News, Cabinet Meeting
തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ തീരുമാനം നാളെ. വിഷയത്തില്‍ ഉന്നതതല യോഗം വിളിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതായി ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. നാളെ നടക്കുന്ന നിര്‍ണായക യോഗത്തിന് ശേഷമാകും പൂരം നടത്തിപ്പില്‍ തീരുമാനം ഉണ്ടാവുക. സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനത്തിലേക്ക് കടക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമാകും തീരുമാനമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 
നാളെ രാവിലെ 10.30നാണ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭരണകൂടവും തമ്മിലുള്ള യോഗം നടക്കുക. പൂരം കഴിയാതെ താന്‍ തൃശൂരില്‍ നിന്ന് മടങ്ങില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്ത പശ്ചാത്തലത്തില്‍ പ്രത്യേക ക്യാബിനറ്റ് മീറ്റിംഗ് ഇന്ന് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് എത്താതിരുന്നതെന്നും മന്ത്രി പറഞ്ഞു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'അവരുണ്ടെങ്കിൽ ഞാൻ മത്സരിക്കില്ല'; എംപിമാരെ ഒഴിവാക്കിയത് സതീശന്റെ ഭീഷണിയിൽ, കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു