അനുബന്ധ വാര്‍ത്തകള്‍
- റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗല്‍ പരിശീലകന് പുറത്ത് !
- ഗോൾഡൻ ബോളും ഒപ്പം ലോകകിരീടവും, മെസ്സി ലക്ഷ്യമിടുന്നത് മറഡോണയുടെ നേട്ടം ആവർത്തിക്കാൻ
- മൊറോക്കോയിലും ഫുട്ബോൾ ഉണ്ടെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ: ടീമിൻ്റെ അത്ഭുത കുതിപ്പിൽ വാലിദ് റെഗ്റാഗി
- ലോകകിരീടത്തിനേക്കാൾ വലിയ നേട്ടം നിങ്ങൾ സ്വന്തമാക്കി കഴിഞ്ഞു, എന്ത് സംഭവിച്ചാലും നിങ്ങൾ മിശിഹ തന്നെ: മെസ്സിയോട് പറഞ്ഞ് മാധ്യമപ്രവർത്തക
- 98ൽ ലോകചാമ്പ്യന്മാരായിരുന്നപ്പോൾ നായകൻ, 2018ൽ കോച്ചായും കിരീടം ദിദിയർ ദെഷാം നടന്നുനീങ്ങുന്നത് ചരിത്രത്താളുകളിലേക്ക്
ഞങ്ങള്‍ മെസിയെ തടയും, സന്തോഷിക്കാന്‍ അനുവദിക്കില്ല; വെല്ലുവിളിച്ച് ഫ്രാന്‍സ് താരം
18-ാം തിയതി ഞായറാഴ്ചയാണ് ഫ്രാന്‍സ് - അര്‍ജന്റീന ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി 8.30 ന് മത്സരം ആരംഭിക്കും
ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ മത്സരത്തിനായി ഫുട്ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ശക്തരായ ഫ്രാന്‍സും അര്‍ജന്റീനയുമാണ് ഫൈനലില്‍ ഏറ്റുമുട്ടുക. അര്‍ജന്റീനയുടെ തുറുപ്പുചീട്ട് ലയണല്‍ മെസി ആണെങ്കില്‍ ഫ്രാന്‍സിന്റേത് കിലിയന്‍ എംബാപ്പെയും അന്റോയിന്‍ ഗ്രീസ്മാനുമാണ്. മെസിയെ പൂട്ടുക എന്ന തന്ത്രവുമായാണ് തങ്ങള്‍ കളത്തിലിറങ്ങുകയെന്ന് ഫ്രഞ്ച് താരം ഒലിവര്‍ ജിറൂദ് പറഞ്ഞു. മെസിയെ തടയാന്‍ ആവുന്നതെല്ലാം തങ്ങള്‍ ചെയ്യുമെന്നാണ് ജിറൂദിന്റെ വാക്കുകള്‍.
' മെസി ഒരു അസാധ്യ താരമാണ്. പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആസ്വദിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുവദിക്കില്ല. ഈ കളി ഞങ്ങള്‍ക്ക് തീര്‍ച്ചയായും ജയിക്കണം. മെസിയെ തടയാന്‍ വേണ്ടി ആവുന്നതെല്ലാം ഞങ്ങള്‍ ചെയ്തിരിക്കും. മെസി മാത്രമല്ല അവര്‍ക്കുള്ളത്. ടീമിന് വേണ്ടി കളിക്കുന്ന വേറെയും നല്ല കളിക്കാരുണ്ട്. അതുകൊണ്ടാണ് അവര്‍ കരുത്തരാകുന്നത്,' ജിറൂദ് പറഞ്ഞു.
18-ാം തിയതി ഞായറാഴ്ചയാണ് ഫ്രാന്‍സ് - അര്‍ജന്റീന ഫൈനല്‍. ഇന്ത്യന്‍ സമയം രാത്രി 8.30 ന് മത്സരം ആരംഭിക്കും.
അടുത്ത ലേഖനം