ലോകകിരീടത്തിനേക്കാൾ വലിയ നേട്ടം നിങ്ങൾ സ്വന്തമാക്കി കഴിഞ്ഞു, എന്ത് സംഭവിച്ചാലും നിങ്ങൾ മിശിഹ തന്നെ: മെസ്സിയോട് പറഞ്ഞ് മാധ്യമപ്രവർത്തക

അഭിറാം മനോഹർ| Last Updated: വ്യാഴം, 15 ഡിസം‌ബര്‍ 2022 (16:43 IST)
36 വർഷക്കാലമായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഒരു വിജയം മാത്രമാണ് അർജൻ്റീനയ്ക്ക് ഇനി ആവശ്യമായിട്ടുള്ളത്. കലാശപോരിന് ലോകം കാത്തിരിക്കവെ സെമിഫൈനലിൽ ക്രൊയേഷ്യയ്ക്കെതിരായ വിജയനേട്ടത്തിന് പിന്നാലെ ഒരു അർജൻ്റീനിയൻ ചാനലിന് മെസ്സി അനുവദിച്ച അഭിമുഖത്തിലെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഓരോ അർജൻ്റീനൻ ആരാധനും ഹൃദയത്തിൽ നിന്ന് മെസ്സിയോട് പറയാൻ ആഗ്രഹിച്ച വാക്കുകളാണ് മാധ്യമപ്രവർത്തക സോഫിയ മാർട്ടിനെസ് പറയുന്നത്.

അവസാനമായി എനിക്ക് നിങ്ങളോട് പറയാനുള്ളത് ഫൈനൽ വരികയാണ് കിരീടം സ്വന്തമാക്കണം എന്ന് തന്നെയാണ്. അർജൻ്റീന മുഴുവൻ അത് ആഗ്രഹിക്കുന്നുണ്ട്. ഞാൻ നിങ്ങളോട് പറയുന്നത്, മത്സരഫലം എന്തുമാകട്ടെ നിങ്ങളിൽ നിന്നും എടുത്തുമാറ്റാനാവത്തെ ഒന്നുണ്ട്. നിങ്ങൾ ഓരോ അർജൻ്റീനക്കാരൻ്റെയും ഹൃദയത്തിനുള്ളിലാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :