അനുബന്ധ വാര്‍ത്തകള്‍
- ഗോൾഡൻ ബോളും ഒപ്പം ലോകകിരീടവും, മെസ്സി ലക്ഷ്യമിടുന്നത് മറഡോണയുടെ നേട്ടം ആവർത്തിക്കാൻ
- മൊറോക്കോയിലും ഫുട്ബോൾ ഉണ്ടെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ: ടീമിൻ്റെ അത്ഭുത കുതിപ്പിൽ വാലിദ് റെഗ്റാഗി
- ലോകകിരീടത്തിനേക്കാൾ വലിയ നേട്ടം നിങ്ങൾ സ്വന്തമാക്കി കഴിഞ്ഞു, എന്ത് സംഭവിച്ചാലും നിങ്ങൾ മിശിഹ തന്നെ: മെസ്സിയോട് പറഞ്ഞ് മാധ്യമപ്രവർത്തക
- 98ൽ ലോകചാമ്പ്യന്മാരായിരുന്നപ്പോൾ നായകൻ, 2018ൽ കോച്ചായും കിരീടം ദിദിയർ ദെഷാം നടന്നുനീങ്ങുന്നത് ചരിത്രത്താളുകളിലേക്ക്
- കിരീടം നിലനിർത്താനായാൽ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമാകാം: ലോകകപ്പ് ഫൈനലിൽ ചരിത്രനേട്ടം ലക്ഷ്യമിട്ട് ഫ്രാൻസ്
റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ പോര്‍ച്ചുഗല്‍ പരിശീലകന് പുറത്ത് !
മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ 50 മിനിറ്റുകള്‍ക്ക് ശേഷമാണ് കളത്തിലിറക്കിയത്
ഖത്തര്‍ ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി വിവാദങ്ങളില്‍ ഇടംപിടിച്ച പോര്‍ച്ചുഗല്‍ ദേശീയ ടീം പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസ് പുറത്ത്. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്തായിരുന്നു. അതിനു പിന്നാലെയാണ് പരിശീലകസ്ഥാനത്തു നിന്ന് സാന്റോസ് രാജിവെച്ചത്. പോര്‍ച്ചുഗല്‍ പരിശീലകനായി എട്ട് വര്‍ഷം സേവനം ചെയ്ത ശേഷമാണ് രാജി.
മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയെ 50 മിനിറ്റുകള്‍ക്ക് ശേഷമാണ് കളത്തിലിറക്കിയത്. ഈ തീരുമാനം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. 2024 യൂറോ കപ്പ് വരെ കരാര്‍ ബാക്കിനില്‍ക്കെയാണ് സാന്റോസിന്റെ പടിയിറക്കം. പുതിയ പരിശീലകന് വേണ്ടി പോര്‍ച്ചുഗല്‍ അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. 2016 യൂറോ കപ്പും 2019 നാഷന്‍സ് ലീഗും പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത് സാന്റോസിന്റെ കീഴിലാണ്.