അനുബന്ധ വാര്ത്തകള്
- റൊണാൾഡോയെ എത്തിച്ചത് യുണൈറ്റഡിന് ഗുണം ചെയ്തില്ലെന്ന് വെയ്‌ൻ റൂണി
- പോർച്ചുഗൽ ഇല്ലാതെ ഒരു ലോകകപ്പ് ഇല്ല, ഞങ്ങളെ ഞെട്ടിക്കാൻ നോർത്ത് മാസിഡോണിയക്ക് കഴിയില്ല:ക്രിസ്റ്റ്യാനോ റൊണാൾഡോ
- ഹാട്രിക്കും റെക്കോഡും നേടി വിമർശകരുടെ വായടപ്പിച്ച് റൊണാൾഡോ, ടോട്ടനത്തെ തവിടുപൊടിയാക്കി യുണൈറ്റഡ്
- മാഞ്ചസ്റ്റർ ചുവപ്പല്ല, നീല! മാഞ്ചസ്റ്റർ യുണൈറ്റഡിനെ പഞ്ഞിക്കിട്ട് സിറ്റി
- ക്രിസ്റ്റ്യാനോയുടെ പ്രായമെത്തുമ്പോൾ മെസ്സി ഗോൾ നേടാൻ പ്രയാസപ്പെടും" ലെവൻഡോസ്കി
റൂണിയ്ക്ക് അസൂയയെന്ന് റൊണാൾഡോ, പിന്നാലെ വായടപ്പിക്കുന്ന മറുപടിയുമായി റൂണി
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരുമിച്ച് പന്ത് തട്ടിയിരുന്ന താരങ്ങൾ പരസ്‌പരം കൊമ്പുകോർക്കുന്നതാണ് ഫുട്‌ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. റൊണാൾഡൊയെ ടീമിലെത്തിച്ച നീക്കം മാഞ്ചസ്റ്ററിന് തിരിച്ചടിയായെന്ന വെയ്‌ൻ റൂണിയുടെ പരാമർശമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ റൂണിയുടെ ഒരു ചിത്രത്തിന് താഴെ അസൂയക്കാർ എന്ന് റൊണാൾഡോ കുറിച്ചത്. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വെയ്‌ൻ റൂണി.
ഇന്ന് രാവിലെയാണ് ഞാൻ അത് കണ്ടത്. ക്രിസ്റ്റ്യാനോയോട് അസൂയ തോന്നാത്ത ഒരു ഫുട്‌ബോൾ താരവും ഈ ലോകത്ത് ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കരിയർ,കിരീടങ്ങൾ,പ്രതിഫലങ്ങൾ,സിക്‌സ് പാക്ക് മെസി ഒഴികെ മറ്റെല്ലാ താരങ്ങൾക്കും ക്രിസ്റ്റ്യാനോയോട് അസൂയ തോന്നുമെന്നാണ് റൂണിയുടെ മറുപടി.
മെസിയേക്കാൾ മികച്ച കളിക്കാരൻ താനാണെന്ന് പലപ്പോഴും റൊണാൾഡോ അവകാശപ്പെട്ടിട്ടുണ്ട്. ഇത് ലക്ഷ്യമിട്ടാണ് മെസിക്കൊഴികെ മറ്റെല്ലാ താരങ്ങൾക്കും ക്രിസ്റ്റ്യാനോയോട് അസൂയയാണെന്ന് റൂണി പറഞ്ഞതെന്നാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. ഇതോടെ റൂണിക്കൊപ്പവും റൊണാൾഡോയ്ക്കൊപ്പവും എന്ന നിലയിൽ രണ്ട് തട്ടിലായിരിക്കുകയാണ് ഫുട്‌ബോൾ ആരാധകർ.
അടുത്ത ലേഖനം