റൊണാൾഡോയെ എത്തിച്ചത് യുണൈറ്റഡിന് ഗുണം ചെയ്‌തില്ലെന്ന് വെയ്‌ൻ റൂണി

അഭിറാം മനോഹർ| Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (20:53 IST)
ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവന്റസിൽ നിന്നും യുണൈറ്റഡിലേക്ക് തിരികെയെത്തിച്ചത് ടീമിന് ഗുണം ചെയ്‌തില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്‌ൻ റൂണി.

റൊണാൾഡോ ചാമ്പ്യൻസ് ലീഗിൽ അടക്കം നിർണായക ഗോൾ നേടിയിട്ടുണ്ട്. ടോട്ടന്നത്തിനെതിരെ ഹാട്രിക്കും നേടി. എല്ലാം ശരി തന്നെ പക്ഷേ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കേണ്ടത് യുവതാരങ്ങളെയാണ്. ഇരുപതുകളിലല്ല റൊണാൾഡൊ കളിക്കുന്നത്. ഫുട്ബോളിൽ ഇങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണ്.

റൊണാൾഡോ ഗോളുകൾ നേടുന്നുണ്ട്. എന്നാൽ ഗോളിനപ്പുറം മത്സരത്തിലെ ബാക്കി നിമിഷങ്ങളിലും ടീമിനെ സഹായിക്കാൻ ആകുന്ന താരങ്ങ‌ളെയാണ് ക്ലബിന് ആവശ്യം റൂണി പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറ‌ത്തായ യുണൈറ്റഡ് അടുത്ത സീസണിൽ പോലും പ്രീമിയർ ലീഗിൽ യോഗ്യത നേടിയേക്കില്ല എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനെ തുടർന്നാണ് വെയ്‌ൻ റൂണിയുടെ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :