ക്രിസ്റ്റ്യാനോയുടെ പ്രായമെത്തുമ്പോൾ മെസ്സി ഗോൾ നേടാൻ പ്രയാസപ്പെടും" ലെവൻഡോ‌സ്‌കി

അഭിറാം മനോഹർ| Last Modified വെള്ളി, 4 ഫെബ്രുവരി 2022 (19:40 IST)
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രായമാവുമ്പോൾ മെസ്സി ഗോൾ വല കുലുക്കാൻ പ്രയാസപ്പെടുമെന്ന് ബയേണിന്റെ മുന്നേറ്റതാരം ലെവൻഡോ‌സ്‌കി. ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിലാണ് ലെവൻഡോ‌സ്‌കിയുടെ പ്രതികരണം.

എന്നേക്കാൾ മൂന്നര വയസ്സ് മൂത്തതാണ് ക്രിസ്റ്റ്യാനോ. ഞാനും മെസിയും തമ്മിൽ ഒന്നര വയസിന്റെ വ്യത്യാസമുണ്ട്.ക്ലബുകൾ മാറിയെങ്കിലും ക്രിസ്റ്റ്യാനോയ്ക്ക് ഇപ്പോഴും ഗോൾ നേടാൻ സാധിക്കുന്നുണ്ട്. മിക്ക മത്സരങ്ങളിലും റോണോ ഗോളുകൾ നേടുന്നു. എന്നാൽ ക്രിസ്റ്റ്യാനോയുടെ പ്രായമെത്തുമ്പോഴേക്കും മെസ്സിയുടെ സ്കോറിങ് വേഗത കുറയും. ഗോൾ നേടാൻ പ്രയാസപ്പെടും. ലെവൻഡോ‌സ്‌കി പറഞ്ഞു.

കലണ്ടർ വർഷം 60 ഗോളൊന്നും നേടാൻ ഇനി ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചേക്കില്ല. എങ്കിലും 30,40 ഗോളുകൾ കണ്ടെത്താൻ കഴിയും. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഫലമാണെനിക്ക് ലഭിക്കുന്നത്. രണ്ട് വർഷം മുൻപ് ഉണ്ടായിരുന്നതിനേക്കാൾ മികച്ച നിലയിലാണ് ഞാൻ. ഡാറ്റ നോക്കുമ്പോൾ എന്റെ മികച്ച ഫോം ഇനി വരാനിരിക്കുന്നതേ ഉള്ളു. ലെവൻഡോ‌സ്‌കി പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ശേഷം 24 കളികളിൽ 14 ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. റയലിലും യുവന്റസിലും റോണോ നടത്തിയ ഗോൾവേട്ടയ്ക്കൊപ്പം ഇതെത്തില്ല. അതേസമയം മെസ്സിയാകട്ടെ പിഎസ്‌ജിക്ക് വേണ്ടി ലീഗിൽ ഇതുവരെ ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :