തന്ത്രം വെളിപ്പെടുത്തി സ്‌കലോണി; മറ്റു മത്സരങ്ങളും കാണും
കോച്ചിങ് സ്റ്റാഫ് ലോകകപ്പിലെ മറ്റു മത്സരങ്ങളും കാണും
ലോകകപ്പിലെ എല്ലാ മത്സരങ്ങളും കാണുന്നുണ്ടെന്ന് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി. മറ്റു ടീമുകളുടെ മത്സരങ്ങൾ കാണുന്നത് അർജന്റീനയെ ഒരുക്കുന്നതിനു സഹായിക്കുമെന്ന് സ്‌കലോണി പറഞ്ഞു. ഇന്ന് ഓസ്ട്രിയയ്‌ക്കെതിരെ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം കളിക്കാൻ ഇറങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് സ്‌കലോണിയുടെ പ്രതികരണം.
കോച്ചിങ് സ്റ്റാഫ് ലോകകപ്പിലെ മറ്റു മത്സരങ്ങളും കാണും. സാധിക്കുന്ന മത്സരങ്ങളെല്ലാം ടീം മുഴുവനായും ഒന്നിച്ചിരുന്ന് കാണുന്നുണ്ട്. ഇതിലൂടെ മറ്റു ടീമുകളെ കുറിച്ച് പഠിക്കാൻ കഴിയുമെന്ന് സ്‌കലോണി പറഞ്ഞു.
മറ്റു മത്സരങ്ങൾ കാണാൻ ശ്രമിക്കാറുണ്ട്. ഓരോ ടീമുകളെയും പഠിക്കാനും അവരുടെ കളി രീതി മനസിലാക്കാനും അതുവഴി സാധിക്കും. മത്സരങ്ങൾ വിലയിരുത്താനും ലോകകപ്പ് എങ്ങനെയാണ് പുരോഗമിക്കുന്നതെന്ന് മനസിലാക്കാനും അത് ഉപകരിക്കും - സ്‌കലോണി പറഞ്ഞു.