അനുബന്ധ വാര്‍ത്തകള്‍
- മെസ്സിയും റൊണാൾഡോയും ഇന്ന് നേർക്കുനേർ, പിഎസ്ജിയെ നേരിടാൻ സൗദി ഓൾ സ്റ്റാർ, മത്സരം എവിടെ കാണാം
- അര്‍ജന്റീന ടീമില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ മെസി ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തി സ്കലോണി
- മറഡോണ മഹാനായ കളിക്കാരന് തന്നെ, പക്ഷേ എക്കാലത്തേയും മികച്ച കളിക്കാരന് മെസി: ലയണല്‍ സ്കലോണി
- എന്തുവില കൊടുത്തും മെസ്സിയെ സ്വന്തമാക്കണം, താരത്തിന് വൻ തുക മുന്നോട്ട് വെച്ച് അൽ ഹിലാൽ
- ലോകകപ്പില്‍ നിര്‍ത്തിയിടത്തുനിന്ന് മെസി വീണ്ടും തുടങ്ങി; പി.എസ്.ജിക്ക് വേണ്ടി ഗോള്‍ നേടി താരം
റൊണാള്‍ഡോയും മെസിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം മെസിക്കൊപ്പം; പിറന്നത് ഒന്‍പത് ഗോളുകള്‍ !
മെസിയിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്
സൗദി ഓള് സ്റ്റാര്‍ ഇലവനും പി.എസ്ജിയും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ ആകെ പിറന്നത് ഒന്‍പത് ഗോളുകള്‍. നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പി.എസ്.ജി മത്സരത്തില്‍ വിജയിച്ചു. സൗദിക്ക് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പി.എസ്.ജിക്ക് വേണ്ടി ലയണല്‍ മെസിയും കളത്തിലിറങ്ങി. മെസി ഒരു ഗോള്‍ നേടിയപ്പോള്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ സ്വന്തമാക്കി.
മെസിയിലൂടെയാണ് പി.എസ്.ജി മുന്നിലെത്തിയത്. നെയ്മറിന്റെ പാസില്‍ നിന്നാമ് മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ മെസിയുടെ ഒറ്റ ടച്ചില്‍ സുന്ദരന്‍ ഗോള്‍ പിറന്നത്. 32-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ തന്റെ ടീമിനെ പി.എസ്.ജിക്ക് ഒപ്പമെത്തിച്ചു.
43-ാം മിനിറ്റില്‍ മാര്‍ക്വിനോസിലൂടെ പി.എസ്.ജിയുടെ രണ്ടാം ഗോള്‍. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് റൊണാള്‍ഡോ വീണ്ടും സ്കോര്‍ ചെയ്തു. ഇതോടെ മത്സരം 2-2 എന്ന നിലയിലായി.
രണ്ടാം പകുതിയില്‍ റാമോസ്, എംബാപ്പെ, എകിറ്റികെ എന്നിവരിലൂടെ പി.എസ്.ജി വീണ്ടും ഗോള്‍ നേടിയപ്പോള്‍ സൗദി ഓള് സ്റ്റാര്‍ ഇലവന് വേണ്ടി ഹിയോണ്‍ സൂ ജാങ്, ടലിസ്ക എന്നിവരും ഗോള്‍ സ്വന്തമാക്കി.